ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ട്രാവലർ വ്ളോഗറാണ് അരുണിമ ബാക്പാക്കർ. ഒറ്റയ്ക്ക് യാത്ര ചെയ്‌ത് യാത്രയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ അരുണിമ പങ്കവയ്ക്കാറുണ്ട്.
ഒരു യുവതി ഒറ്റക്ക് യാത്ര ചെയ്യുമ്പോൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും അരുണിമ വീഡിയോകളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഇപ്പോൾ തുർക്കി യാത്രക്കിടെയുണ്ടായ ഒരു ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് അരുണിമ.
തുർക്കി യാത്രക്കിടെ ഒരു കാർ ഡ്രൈവറോട് ലിഫ്റ്റ് ചോദിച്ചതും തുടർന്ന് ബിഎംഡബ്ലിയു കാറിൽ കയറി യാത്ര ചെയ്യുകയും ചെയ്‌തു. യാത്രക്കിടെ അയാൾ തനിക്ക് കുപ്പി വെള്ളം നൽകിയതായും അരുണിമ പറയുന്നു. സിഗരറ്റ് വേണോയെന്നും ചോദിച്ചു.
കുറച്ചു മുന്നോട്ട് പോയതോടെ വാഹനം നിർത്തി അയാൾ സ്വയം ഭോഗം ചെയ്യാൻ തുടങ്ങി. ഒരുപാട് പെൺകുട്ടികൾക്ക് ഇത്തരത്തിൽ ദുരനുഭവം ഉണ്ടായിട്ടുണ്ടെന്നും അരുണിമ പറയുന്നു.
അടിപൊളി ഓഫർ..... ക്ലിക്ക് ചെയ്യു..
നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് വീഡിയോയിൽ അരുണിമ ചോദിക്കുന്നുണ്ട്. വീഡിയോ എടുക്കരുതെന്ന് പറയുന്ന അയാൾ തുർക്കി ഭാഷയിൽ എന്തൊക്കെയോ വൃത്തികേടുകൾ പറയുന്നതും കേൾക്കാം. തൊട്ടടുത്തു കണ്ട ഫ്യൂവൽ സ്റ്റേഷനിൽ താൻ ഇറങ്ങിയെന്നും അരുണിമ പറയുന്നു.Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
കണ്ടാലും കണ്ടാലും മതിവരാത്ത കമ്പത്തെ മുന്തിരിക്കാഴ്ച്ച.....


Post A Comment: