www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1859) Idukki (1798) Mostreaded (1616) Crime (1415) National (1211) Entertainment (843) world (433) Viral (428) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

only ₹218

only ₹218
White Stone Necklace Set For Women

ഇനിയും യുദ്ധം വേണ്ട; മോദിയോടും ഇമ്രാൻഖാനോടും അഭ്യർഥനയുമായി മലാല

Share it:

അതിർത്തിയിലെ സംഘർഷങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് നൊബൈൽ പുരസ്കാര ജേതാവ് മലാല യൂസഫ് സായ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻഖാനും ശരിയായ നേതൃപാടവം തെളിയിക്കണമെന്നും മലാല ട്വിറ്ററിലൂടെ അഭ്യർഥിച്ചു. 
യുദ്ധം ഒരിക്കൽ തുടങ്ങിയാൽ പിന്നീട് അവസാനിക്കില്ല. ദീര്‍ഘനാളായി നിലകൊള്ളുന്ന കശ്മീര്‍ വിഷയവും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും മലാല ആവശ്യപ്പെടുന്നു. 

ഒരു നൊബേല്‍ പുരസ്‌കാര ജേതാവ് എന്ന നിലയില്‍, യുഎന്നിന്‍റെ സമാധാന സന്ദേശ വാഹക, പാക്കിസ്ഥാന്‍ പൗര, വിദ്യാർഥി എന്നീ നിലകളില്‍ ഇന്ത്യ-പാക് അതിര്‍ത്തികളിലെ സംഘര്‍ഷാവസ്ഥയിലും അവിടുത്തെ ജനങ്ങളെക്കുറിച്ചും തനിക്ക് ആശങ്കയുണ്ട്. 

യുദ്ധത്തിന്റെ ഭീകരതയെ കുറിച്ച് അറിയുന്ന എല്ലാവരും സമ്മതിക്കും പകയും പ്രതികാരവും തിരിച്ചടികളുമൊന്നും ശരിയായ പ്രതികരണങ്ങള്‍ അല്ലെന്ന്. ലോകത്ത് നിലവിലുള്ള യുദ്ധം കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് ദുരിതമനുഭവിക്കുന്നത്. നമുക്കിനിയുമൊരു യുദ്ധം വേണ്ട. നിലവില്‍ ആപത്തിലകപ്പെട്ടവരെ മുഴുവന്‍ ശ്രദ്ധിക്കാന്‍ പോലും നമ്മുടെ ലോകത്തിന് സാധിക്കില്ല.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് ജനജീവിതം സംരക്ഷിക്കാന്‍ പിന്തുണ നല്‍കണമെന്ന് അഭ്യർഥിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്. 

------------------------------------------------------------------------------------------------------------------------

വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ - 8589 8272 39- നമ്പരിലേക്ക് നിങ്ങളുടെ പേര് ടൈപ്പ് ചെയ്യു. 
Share it:

featured

Post A Comment: