www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

യുഎഇ മലയാളികളിൽ ആത്മഹത്യാ പ്രവണത വർധിക്കുന്നു: വില്ലനാകുന്നത് സാമ്പത്തിക- കുടുംബ പ്രശ്നങ്ങൾ

Share it:

സൗദി: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് യുഎഇയിലെ പ്രവാസികളിൽ ആത്മഹത്യാ പ്രവണത വർധിക്കുന്നതായി റിപ്പോർട്ട്. ഇതിൽ ഏറെയും മലയാളികളാണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും തൊഴിൽ നഷ്ടവുമാണ് പ്രവാസികളെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നാണ് യുഎഇയിലെ സാമൂഹികപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞവര്‍ഷം വിവിധ അപകടങ്ങളില്‍ മരിച്ച പ്രവാസി ഇന്ത്യക്കാരുടെ എണ്ണം 26 ആണ്. എന്നാല്‍ ആത്മഹത്യ ചെയ്തത് 51 പേരും. രണ്ടുവര്‍ഷത്തിനിടെയാണ് സ്വാഭാവിക മരണത്തെക്കാള്‍ ആത്മഹത്യ വര്‍ധിച്ചത്. 
പ്രവാസികളില്‍ 30 വയസ്സിനു താഴെയുള്ളവരും ആത്മഹത്യാ വഴി തിരഞ്ഞെടുക്കുന്നതായി സാമൂഹിക പ്രവര്‍ത്തകർ പറയുന്നു. ക്രഡിറ്റ് കാര്‍ഡില്‍ നിന്നെടുത്ത പണവും ബാങ്ക് ലോണ്‍ അടക്കമുള്ള സാമ്പത്തികബാധ്യതയും സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗവും ഇന്ത്യക്കാരുടെ ആത്മഹത്യയ്ക്ക് കാരണമാകുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി യുഎഇ സര്‍ക്കാരും സന്നദ്ധ സംഘടനകളും നിരന്തര ബോധവത്കരണവും സംഘടിപ്പിക്കുന്നുണ്ട്.
മലയാളികള്‍ക്കിടയിലെ ആത്മഹത്യ പെരുകുന്നതിനെ കാരണങ്ങള്‍ തിരിച്ചറിഞ്ഞ് നോര്‍ക്ക ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കേണ്ടതാണ്.
അടുത്തിടെയാണ് ഷാര്‍ജ അല്‍ നഹ്ദയിലെ താമസയിടത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച 20 വയസ്സുകാരിയായ ഇന്ത്യക്കാരിയെ ഷാര്‍ജ പൊലീസ് രക്ഷപ്പെടുത്തിയത്. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സ്വന്തം ഫോട്ടോയ്ക്ക് ലഭിച്ച മോശം അഭിപ്രായങ്ങളില്‍ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് യുവതി പിന്നീട് പറഞ്ഞു. മലയാളികള്‍ക്കിടയിലെ ആത്മഹത്യ പെരുകുന്നതിനെ കാരണങ്ങള്‍ തിരിച്ചറിഞ്ഞ് നോര്‍ക്ക ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കേണ്ടതാണ്. ബാങ്ക് ലോണുകള്‍ സമയബന്ധിതമായി അടച്ചുതീര്‍ക്കാന്‍ സാധിക്കാതെ പലിശയും പിഴപ്പലിശയും വര്‍ധിക്കുമ്പോള്‍ ജീവിതം അനിശ്ചിതത്വത്തിലാവുകയും ഒടുവില്‍ ആത്മഹത്യയില്‍ അഭയം കണ്ടെത്തുകയുമാണെന്ന് സാമ്പത്തിക വിദഗ്ധരും പറയുന്നു. കുടുബ പ്രശ്നങ്ങളും നാട്ടിലെ സാമ്പത്തിക പ്രതിസന്ധികളും യുഎഇയിലെ ഇന്ത്യക്കാരുടെ ആത്മഹത്യയ്ക്ക് മറ്റൊരു കാരണമാകുന്നുണ്ടെന്നും സാമൂഹികപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

------------------------------------------------------------------------------------------------------------------------

കൂടുതൽ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ-  Type your name to - 8589 8272 39 
Share it:

featured

Post A Comment: