www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വത്തിക്കാനിലെ അഞ്ചിൽ നാല് പുരോഹിതരും സ്വവർഗാനുരാഗികൾ; കത്തോലിക്ക സഭയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Share it:

റോം: ലൈംഗിക വിവാദങ്ങളിൽ നിലതെറ്റി തുടങ്ങിയ കത്തോലിക്ക സഭയെ ഞെട്ടിച്ച് മറ്റൊരു വിവാദം കൂടി. വത്തിക്കാനിലെ പുരോഹിതൻമാരുടെ ലൈംഗിക താൽപര്യം വിളിച്ചറിയിക്കുന്ന ക്ലോസറ്റ് ഓഫ് ദി വത്തിക്കാൻ എന്ന പുസ്തകത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ അടങ്ങിയിരിക്കുന്നത്. അടുത്തയാഴ്ച്ച പുറത്തിറങ്ങുന്ന പുസ്തകം ഇപ്പോൾ തന്നെ വിവാദത്തിലാണ്. ലോകമെമ്പാടുമുള്ള കത്തോലിക്ക സഭയിൽ ‌ലൈംഗിക വിവാദം കത്തിക്കയറി നിൽക്കുമ്പോഴാണ് പുതിയ വിവാദ പുസ്തകം പുറത്തിറങ്ങുന്നത്. വൈദികർ, കന്യാസ്ത്രീകൾ എന്നിവരിൽ തുടങ്ങി ബിഷപ്പുമാർ വരെ ലൈംഗികാരോപണം നേരിടുന്ന കാലഘട്ടമാണിത്. 

അതേസമയം പുസ്തകത്തിലെ വിവരങ്ങൾ സത്യമാണെന്ന തരത്തിൽ വത്തിക്കാനിൽ നിന്നുതന്നെ പ്രതികരണങ്ങളും വന്നു തുടങ്ങിയിട്ടുണ്ട്. വത്തിക്കാനിലെ അഞ്ചില്‍ നാല് പുരോഹിതന്മാരും സ്വവര്‍ഗാനുരാഗികളാണെങ്കിലും അവരില്‍ പലരും അത് മറച്ചുവച്ചാണ് ജീവിക്കുന്നതെന്നും പുസ്തകത്തില്‍ പറയുന്നു. നാലുവര്‍ഷത്തോളം വത്തിക്കാനില്‍ ജീവിച്ച്‌ 15000-ഓളം അഭിമുഖങ്ങള്‍ തയ്യാറാക്കിയാണ് ഫ്രഞ്ച് പത്രപ്രവര്‍ത്തകനായ ഫ്രെഡറിക് മര്‍ട്ടെല്‍ പുസ്തകം തയ്യാറാക്കിയത്. ചിലര്‍ പങ്കാളികളുമായി ദീര്‍ഘകാല ബന്ധം പുലര്‍ത്തുമ്പോള്‍ മറ്റു ചിലര്‍ പുരുഷ വേശ്യമാരെ ഉപയോഗിച്ച്‌ ലൈംഗിക സംതൃപ്തി തേടുന്നു. ‌പലരും ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കാനാവാതെ അസ്വസ്ഥരായി ജീവിക്കുന്ന അവസ്ഥയുണ്ടെന്നും ഫ്രെഡറിക് മെര്‍ട്ടല്‍ പറയുന്നു. ഫ്രഞ്ച് സര്‍ക്കാരിന്‍റെ മുന്‍ ഉപദേഷ്ടാവ് കൂടിയായ മെര്‍ട്ടല്‍ വൈദികര്‍ക്കിടയിലെ സ്വവര്‍ഗാനുരാഗത്തെ കൂറേക്കൂടി ഗൗരവത്തോടെ സഭ കാണേണ്ടതാണെന്നും സൂചിപ്പിക്കുന്നു.

സഭയെ തകര്‍ക്കുന്നതരത്തിലുള്ള ഊഹാപോഹങ്ങള്‍ മാത്രമാണ് മെര്‍ട്ടലിന്‍റെ പുസ്തകത്തിലുള്ളതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. 20 രാജ്യങ്ങളില്‍ എട്ടുഭാഷകളിലായി അടുത്ത ബുധനാഴ്ചയാണ് പുസ്തകം പുറത്തിറങ്ങുന്നത്. സ്വവര്‍ഗാനുരാഗിയെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ളയാളാണ് മെര്‍ട്ടല്‍. പുസ്തകത്തിനുവേണ്ടി താന്‍ 41 കര്‍ദിനാള്‍മാരുമായും 52 ബിഷപ്പുമാരുമാരുമായും വത്തിക്കാനിലെ 45 നയതന്ത്ര പ്രതിനിധികളുമായും 11 സ്വിസ് ഗാര്‍ഡുമാരുമായും ഇരുനൂറിലേറെ പുരോഹിതന്മാരുമായും സംസാരിച്ചിട്ടുണ്ടെന്ന് പറയുന്നു. വത്തിക്കാന്‍ ഇരുനൂറിലേറെ ആഴ്ചകള്‍ താമസിച്ചാണ് വൈദികരുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന പുസ്തകം തയ്യാറാക്കിയതെന്നും അദ്ദേഹം അവകാശപ്പെടുന്നു.
------------------------------------------------------------------------------------------------------------------------


കൂടുതൽ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ-  Type your name to - 8589 8272 
Share it:

featured

Post A Comment: