www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1579) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അനധികൃത താമസം; സൗദിയിൽ 27 ലക്ഷം പ്രവാസികൾ പിടിയിൽ

Share it:

സൗദി: അനധികൃത താമസക്കാരെ കണ്ടെത്താൻ സൗദിയിൽ നടത്തുന്ന പരിശോധനയിൽ 27,48,020 പേർ പിടിയിൽ. പതിനാറു മാസത്തിനിടെ നടന്ന പരിശോധനയിലാണ് ഇത്രയധികം പേരെ പിടികൂടിയത്. ഇതില്‍ 21,41,312 പേര്‍ ഇഖാമ നിയമ ലംഘകരും 4,20,668 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്. 1,86,040 പേര്‍ രാജ്യത്തേക്ക് നുഴഞ്ഞു കയറിയതിനാണ് പിടിയിലായത്.

2017 നവംബര്‍ 15 മുതല്‍ 2019 മാര്‍ച്ച് ഏഴു വരെ വിവിധ പ്രവിശ്യകളില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളിലാണ് ഇത്രയും പേര്‍ പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുമാപ്പിനു ശേഷമാണ് അനധികൃത തൊഴിലാളികള്‍ക്കായി രാജ്യ വ്യാപക റെയ്ഡ് തുടങ്ങിയത്.

പിടിയിലായവരില്‍ 6,94,150 വിദേശികളെ നാടു കടത്തി. മറ്റുള്ളവരെയും നാടുകടത്താനുള്ള നടപടി പുരോഗമിക്കുന്നു. ഇതില്‍ 4,67,590 പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനായി നടപടി സ്വീകരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 4,14,962 പേര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചു. യാത്രാ രേഖകളും തിരിച്ചറിയല്‍ രേഖകളുമില്ലാത്ത 3,75,392 പേര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ക്കായി എംബസികളുമായും കോണ്‍സുലേറ്റുകളുമായും സഹകരിച്ച് നടപടികളെടുത്തതായും മന്ത്രാലയം അറിയിച്ചു.
Share it:

featured

Post A Comment: