ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-2 കുതിക്കുമ്പോൾ നാസയുടെ ശാസ്ത്രോപകരണവും അതിൽ ഉൾപ്പെടുത്തും. അടുത്തമാസമാണ് ചന്ദ്രയാൻ-2 വിക്ഷേപിക്കുന്നത്. നാസ വികസിപ്പിച്ച ലേസര്‍ റിട്രോ റിഫ്ലക്ടറുകളാണ് ചന്ദ്രയാന്‍ 2-ല്‍ ഘടിപ്പിക്കുക. ചന്ദ്രനിലേക്കുള്ള കൃത്യമായ അകലം കണക്കാക്കുന്നതിന് ഗവേഷകരെ സഹായിക്കുന്ന ഉപകരണങ്ങളാണ് ഇവ. അമേരിക്കയിലെ ടെക്സസില്‍ നടന്ന ലൂണാര്‍ ആന്‍ഡ് പ്ലാനിറ്ററി സയന്‍സ് കോണ്‍ഫറന്‍സിനിടെയാണ് നാസ അധികൃതര്‍ ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് സ്പേസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.

3,890 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാന്‍ 2 ഏപ്രിലില്‍ ജി.എസ്.എല്‍.വി.-എം.കെ. 3 റോക്കറ്റിലാണ് വിക്ഷേപിക്കുക. 800 കോടി രൂപയാണ് പദ്ധതിച്ചെലവ്. ചന്ദ്രയാന്‍ 2 ചന്ദ്രനിലിറങ്ങുന്നതോടെ ആ നേട്ടം കരസ്ഥമാക്കുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യമാറും.
Post A Comment: