മീററ്റ്: രണ്ടാം വിവാഹത്തിനൊരുങ്ങിയ ഭർത്താവിനെ കാപ്പിയിൽ ഉറക്ക ഗുളിക കലക്കി നൽകി മയക്കിയ ശേഷം സ്വകാര്യ ഭാഗത്ത് കുത്തി പരുക്കേൽപ്പിച്ച് ഭാര്യ. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം നടന്നത്. ഗുരുതരമായി പരുക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഷബ്നം എന്ന സ്ത്രീയാണ് ക്രൂരകൃത്യം ചെയ്‌തത്. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്ന് ഷബ്നം കണ്ടെത്തിയിരുന്നു. ഏഴ് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. കുട്ടികളില്ലാത്തതിനാൽ ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിനിടെ ഭർത്താവ് നദീമിന് മറ്റൊരു സ്ത്രീയുമായി അടുപ്പം ഉണ്ടെന്ന് ഷബ്നം സംശയിച്ചു.
കാമുകിയെ ഭർത്താവ് വിവാഹം കഴിക്കുമെന്ന ഘട്ടം വന്നപ്പോൾ ഷബ്നം കാപ്പിയിൽ ഉറക്ക ഗുളിക കലക്കി നൽകി. കാപ്പി കുടിച്ച് അൽപ സമയത്തിനകം നദീം അബോധാവസ്ഥയിലായി.
ഇതോടെ യുവതി കത്തിയെടുത്ത് ഭർത്താവിന്‍റെ സ്വകാര്യ ഭാഗത്ത് കുത്തുകയായിരുന്നു. നദീമിന്‍റെ നിലവിളി കേട്ട് അമ്മയും സഹോദരിയും സംഭവ സ്ഥലത്ത് എത്തിയപ്പോഴേക്കും ഷബ്നം ഓടി രക്ഷപെട്ടിരുന്നു. പിന്നീട് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Join Our Whats App group

Post A Comment: