www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1890) Idukki (1820) Mostreaded (1617) Crime (1436) National (1222) Entertainment (845) world (439) Viral (438) Video (357) Health (207) Gallery (162) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (32) featured (27) auto (25) Sex (24) Beauty (21) editorial (19) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
Lunch Bag for Office Women & Men

14 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; ഉപ്പുതറ കേസിൽ 18 കാരൻ അറസ്റ്റിൽ

Share it:



ഇടുക്കി: സ്കൂൾ വിദ്യാർഥിനിയായ 14 കാരി ജീവനൊടുക്കിയ സംഭവത്തിൽ 18 കാരൻ പിടിയിലാകുന്നത് 14 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ. ഇടുക്കി ഉപ്പുതറയിലാണ് കഴിഞ്ഞ ദിവസം 14 കാരിയായ പെൺകുട്ടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

തുടർന്ന് നടന്ന പോസ്റ്റ് മോർട്ടത്തിൽ കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന നിരവധി പേരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. കുട്ടിയെ ആരാണ് ലൈംഗികമായി പീഡിപ്പിച്ചതെന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. 

തുടർന്ന് 14 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ലോൺട്രി മാട്ടുപ്പെട്ടി ലയത്തിൽ താമസിക്കുന്ന  കൈലാസത്തിൽ നിഖിൽ നിക്സനെ ( 18) ഉപ്പുതറ സിഐ. ജോയി മാത്യൂ അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ 24 നാണ് പെൺകുട്ടി ആത്മഹത്യ  ചെയ്തത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. പോസ്കോ അടക്കമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രണയം നടിച്ചാണ് പ്രതി കുട്ടിയെ പീഡനത്തിനിരയാക്കിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്‌തു. 

Join Our Whats App group

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

അഞ്ചുരുളിയിലെ കാണാകാഴ്‌ച്ചകൾ.... വീഡിയോ കാണാം..



Share it:

Idukki

Post A Comment: