www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1950) Idukki (1880) Mostreaded (1617) Crime (1473) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (139) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Filter for Tap

ഇടുക്കിയിൽ വീടിനുള്ളിൽ നാല് പേർ വെന്തു മരിച്ച നിലയിൽ

Share it:



ഇടുക്കി: അടിമാലി കൊമ്പിടിഞ്ഞാലിൽ ഒരു വീട്ടിലെ നാലു പേരെ വീടിനുള്ളിൽ വെന്തു മരിച്ച നിലയിൽ കണ്ടെത്തി. സമീപവാസികളാണ് വീടിനു തീ പടർന്ന നിലയിൽ കണ്ടത്. 

ഉടൻ രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും ആരെയും രക്ഷിക്കാനായില്ല. തെള്ളിപ്പടവിൽ പരേതനായ അനീഷിന്‍റെ ഭാര്യ ശുഭ, ശുഭയുടെ മാതാവ്, രണ്ട് ആൺ കുട്ടികൾ എന്നിവരാണ് വീട്ടിൽ താമസിച്ചിരുന്നത്. 

ഇതിൽ ആൺകുട്ടികളിൽ ഒരാളായാ അഭിനവിന്‍റെ (4) മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

ശേഷിക്കുന്നവരെ വീടിനുള്ളിൽ  നിന്നും പുറത്തെത്തിക്കാൻ ശ്രമം നടത്തുകയാണ്. വീട് പൂർണമായും കത്തിക്കരിഞ്ഞതിനാൽ രക്ഷാ പ്രവർത്തനം പ്രതിസന്ധിയാണ്.  

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

രണ്ട് വയസുകാരൻ സ്വിമ്മിങ് പൂളിൽ വീണു മരിച്ചു 

പത്തനംതിട്ട: വിദേശത്തു നിന്നും ഒരാഴ്ച്ച മുമ്പ് നാട്ടിലെത്തിയ രണ്ട് വയസുകാരൻ വീട്ടിലെ സ്വിമ്മിങ് പൂളിൽ വീണ് മരിച്ചു. ചന്ദനപ്പള്ളി സ്വദേശി ലിജോയുടെ മകൻ ജോർജ് സഖറിയ ആണ് മരിച്ചത്. വിദേശത്തായിരുന്ന കുടുംബം ഒരാഴ്ച്ച മുമ്പാണ് നാട്ടിലെത്തിയത്.

പുതിയ വീട്ടിൽ താമസം തുടങ്ങിയതിനു പിന്നാലെയാണ് അപകടം. കഴിഞ്ഞ രണ്ടിനായിരുന്നു കുഞ്ഞിന്‍റെ മാമോദീസ. അഞ്ചിനാണ് പുതിയ വീട്ടിൽ താമസം തുടങ്ങിയത്. ലിജോ ജോയ്, ലീന ഉമ്മന്‍ ദമ്പതികളുടെ മകനാണ് ജോര്‍ജ് സഖറിയ. 

അതിനിടെ, മലപ്പുറത്ത് നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന് ജീവന്‍ നഷ്ടമായി. മലപ്പുറം കീഴുപറമ്പ് കുറ്റൂളി മാട്ടുമ്മല്‍ ശിഹാബിന്‍റെ മകന്‍ മുഹമ്മദ് സഹിന്‍ ആണ് മരിച്ചത്. 

Share it:

Idukki

Post A Comment: