ഇടുക്കി: നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസിന്‍റെ മുൻ ഭാഗം പാലത്തിൽ നിന്നും പുഴയിലേക്ക് പതിച്ചു. കൊച്ചി- ധനൂഷ്കോടി ദേശീയ പാതയിൽ ഇടുക്കി അടിമാലിക്ക് സമീപം 10-ാം മൈലിൽ സന്ധ്യയോടെയായിരുന്നു അപകടം.
ഷേണായി പാലത്തിലെത്തിയ ബസ് നിയന്ത്രണം വിട്ട് പാലത്തിന്‍റെ കൈവരി തകർത്ത് മുൻ വശം പുഴയിലേക്ക് വീഴുകയായിരുന്നു. ബസ് പാതി പാലത്തിലും പാതി പുറത്തുമായി നിന്നതിനാൽ വൻ അപകടം ഒഴിവായി.
യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും ആർക്കും കാര്യമായ പരുക്കേറ്റിട്ടില്ലെന്നുമാണ് പ്രാഥമിക നിഗമനം. അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: