www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1782) Idukki (1745) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

3000 കടന്ന് കോവിഡ് കേസുകൾ; സംസ്ഥാനത്ത് ആയിരത്തിലേറെ കേസുകൾ

Share it:



ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ 3000 കടന്നു. കേരളത്തിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ ഉള്ളതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്താകെ 3395 ആക്ടിവ് കോവിഡ് കേസുകളുള്ളതിൽ 1336 ആക്ടിവ് കോവിഡ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്ര, ന്യൂഡെൽഹി, ഗുജറാത്ത്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വർധനവുണ്ട്. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാല് കോവിഡ് മരണങ്ങളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് കേന്ദ്രം നിര്‍ദ്ദേശം നല്‍കി.

ആവശ്യമായ കിടക്കകളും മരുന്നുകളും വാക്‌സിനുകളും ഓക്‌സിജനും സജ്ജമാക്കണമെന്നാണ് നിര്‍ദ്ദേശം. മറ്റു രോഗങ്ങള്‍ ഉള്ളവര്‍ പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

കോവിഡ് രോഗ ലക്ഷണങ്ങളായ പനി, ചുമ, ജലദോഷം തുടങ്ങിയവ ഉണ്ടെങ്കില്‍ കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കരുതെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തെ കണക്കുകള്‍ പ്രകാരം കര്‍ണാടകയില്‍ ഇപ്പോള്‍ 234 കൊവിഡ് രോഗികളാണ് ചികിത്സിലുള്ളത്. 

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


Share it:
Next
This is the most recent post.
Previous
Older Post

Kerala

Post A Comment: