www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1965) Idukki (1895) Mostreaded (1617) Crime (1482) National (1239) Entertainment (854) world (449) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

യഥാർഥ സംഭവം; സർവം മായയിലെ സംഭവത്തെ കുറിച്ച് സംവിധായകൻ

sarvam-maya-
Share it:



കൊച്ചി: സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ് നിവിൻ പോളി ചിത്രം സർവം മായ. ആഗോള ബോക്‌സ് ഓഫീസില്‍ 150 കോടി രൂപയിലേറേ നേടിയ ചിത്രത്തിന് ഒടിടിയിലും വൻ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. 

നിരീശ്വര വാദിയായ ചെറുപ്പക്കാരനും പ്രേതവും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിലെ ഇതിവൃത്തം. ചിത്രം ഹിറ്റായതിനു പിന്നാലെ ഡെലൂലുവെന്ന പ്രേതം സോഷ്യൽ മീഡിയയിലും ട്രെൻഡിങ്ങാണ്. 

ഇപ്പോഴിതാ സര്‍വ്വം മായയിലെ ചില സന്ദര്‍ഭങ്ങള്‍ യഥാര്‍ഥ ജീവിത്തില്‍ നടന്ന സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഒടിടിപ്ലേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ അഖില്‍ സത്യന്‍.

മായ മാത്യു എന്ന ഡെലുലുവിനോട് സഹോദരന്‍ ഗുഡ് ബൈ (യെസ്) പറയുന്ന രംഗമാണ് സര്‍വ്വം മായയിലെ പ്രധാന ഇമോഷണല്‍ രംഗം. തുടര്‍ന്നാണ് ഡോക്ടേഴ്‌സ് മായാ മാത്യുവിന്‍റെ ജീവരക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യുന്നത്. സമാനമായ സന്ദര്‍ഭവും അനുഭവവും തങ്ങളുടെ അടുത്ത കുടുംബ സുഹൃത്ത് നേരിടേണ്ടി വന്നതാണ് എന്നാണ് അഖില്‍ സത്യന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 

കോമയിലുള്ള ഒരാളുടെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യാന്‍ കുട്ടിയോട് അനുവാദം ചോദിക്കേണ്ടി വരികയാണ്. സഹിക്കാന്‍ പറ്റാത്ത വേദനയാണ് അത്. ആ ട്രോമാറ്റിക് സംഭവം ഒരിക്കലും ഞാന്‍ മറക്കില്ല. ആ സംഭവമാണ് സര്‍വം മായയിലും അതുപോലെ ഒരു രംഗം ഉപയോഗിക്കാന്‍ തനിക്ക് പ്രചോദനമായത് എന്നും അഖില്‍ സത്യന്‍ പറയുന്നു. 

സാങ്കല്‍പ്പിക കഥകള്‍ എഴുതാന്‍ താന്‍ അത്ര മികച്ചവനല്ല എന്നും സൂചിപ്പിക്കുന്ന അഖില്‍ സത്യന്‍ താന്‍ കണ്ട മനുഷ്യരോ അല്ലെങ്കില്‍ സന്ദര്‍ഭങ്ങളോ പ്രചോദനമായി സ്വീകരിക്കാറുണ്ട് എന്നും വെളിപ്പെടുത്തുന്നു.

മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ നിവിന്‍ പോളിയും അജു വര്‍ഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും 'സര്‍വ്വം മായ'ക്കുണ്ട്. ഇവര്‍ക്കൊപ്പം മലയാളത്തിന്‍റെ പ്രിയതാരങ്ങളായ ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി, മധു വാര്യര്‍, അല്‍താഫ് സലിം, പ്രീതി മുകുന്ദന്‍ എന്നിവരും അണിനിരക്കുന്നു. അഖില്‍ സത്യന്‍, രതിന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത്.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

വായിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങൾ 

വായിലെ ക്യാൻസറിന് ശരീരം കാണിച്ചു തരുന്ന ചില ലക്ഷണങ്ങളുണ്ട്. ചുണ്ടുകൾ, നാവ്, വായുടെ ആവരണം, മോണകൾ, വായയുടെ അടിഭാഗം, മുകൾ ഭാഗം, തൊണ്ടയുടെ പിൻഭാഗം എന്നിവിടങ്ങളിലാണ് സാധാരണായി വായിലെ ക്യാൻസർ ഉണ്ടാകാറുള്ളത്. 

മദ്യവും പുകയിലയും ഒരുമിച്ച് ഉപയോഗിക്കുന്നവര്‍ക്ക് വായിലെ ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്. പുകവലി അല്ലെങ്കില്‍ പുകയില ചവയ്ക്കുന്നതുമായി പലപ്പോഴും ഓറല്‍ ക്യാന്‍സര്‍ ബന്ധപ്പെട്ടിരിക്കുന്നു. ദിവസവും മദ്യം കഴിക്കുന്നതും അപകടസാധ്യത വര്‍ദ്ധിപ്പിക്കും. 

ഇന്ത്യയിലെ 10 ഓറല്‍ ക്യാന്‍സര്‍ കേസുകളില്‍ ആറില്‍ കൂടുതല്‍ കേസുകളും മദ്യവും ഗുഡ്ക, ഖൈനി, പാന്‍ തുടങ്ങിയ പുകയില്ലാത്ത പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സെന്‍റര്‍ ഫോര്‍ ക്യാന്‍സര്‍ എപ്പിഡെമിയോളജിയിലെയും ഹോമി ഭാഭ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 

മദ്യം കഴിക്കുന്നത് അസറ്റാല്‍ഡിഹൈഡ് ഉൽപാദിപ്പിക്കുന്നു. ഇത് വായിലെ കോശങ്ങളിലെ ഡിഎന്‍എയെ നശിപ്പിക്കുന്ന ഒരു വിഷ പദാർഥമാണ്.

പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ചുണ്ടിലോ, മോണയിലോ, വായയ്ക്കുള്ളിലോ രണ്ടാഴ്ചയ്ക്കുള്ളില്‍ സുഖപ്പെടാത്ത വ്രണം കാണുന്നതാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്.

വായയ്ക്കുള്ളിലെ അര്‍ബുദത്തിന് മുമ്പുള്ള വളര്‍ച്ച വെളുത്തതോ, ചുവപ്പോ, മോണയിലും, നാവിലും, കവിളിന്‍റെ ഉള്‍ഭാഗത്തും, വായയുടെ മുകള്‍ഭാഗത്തും വികസിക്കുന്നു. ഈ പാടുകള്‍ കട്ടിയുള്ളതും പരുക്കനുമായിരിക്കും. ഈ പാടുകളുടെ പ്രാരംഭ ഘട്ടത്തില്‍ സാധാരണയായി ഒരു അസ്വസ്ഥതയും ഉണ്ടാകില്ല.

നാവിലോ, മോണയിലോ, വായയുടെ ആവരണത്തിലോ വെളുത്ത പാടുകള്‍ (ല്യൂക്കോപ്ലാകിയ) അല്ലെങ്കില്‍ ചുവന്ന പാടുകള്‍ കാണുന്നതാണ് മറ്റൊരു ലക്ഷണം. സാധാരണയായി വായയ്ക്കുള്ളിലോ, ചുണ്ടുകളിലോ, കഴുത്തിലോ, താടിയെല്ലിലോ സ്ഥിതി ചെയ്യുന്ന വളര്‍ച്ചയോ ടിഷ്യു കട്ടിയാക്കലോ ആയിട്ടാണ് ഓറല്‍ ക്യാന്‍സര്‍ പ്രത്യക്ഷപ്പെടുന്നത്. മുഴകള്‍ വേദനാജനകമോ വേദനയില്ലാത്തതോ ആകാം. രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന മുഴകള്‍ കണ്ടാല്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തണം. 


Share it:

Entertainment

mollywood

review

Post A Comment: