മഞ്ചേശ്വരം: കുടുംബ വഴക്കിനെ തുടർന്ന് പിതാവ് മകളെ വെട്ടിക്കൊന്നു. കാസർകോട് മഞ്ചേശ്വരത്താണ് നടുക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. 18 വയസുകാരി മറിയം ജുമൈലയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് ഉമ്മര്‍ ഫാറൂഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതി മയക്കുമരുന്നിന് അടിമയെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്ന് വൈകുന്നേരമാണ് ക്രൂര കൊലപാതകം നടന്നിരിക്കുന്നത്. വീടിനകത്ത് വെച്ചാണ് ജുമൈലയെ വെട്ടിക്കൊലപ്പെടുത്തിയത്.
പിതാവും മകളും തമ്മിൽ സ്വത്ത് തര്‍ക്കവും സ്വര്‍ണാഭരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. അതേ സമയം, നാട്ടുകാര്‍ പറയുന്നത് പിതാവ് സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും അതിനെ തുടര്‍ന്നുണ്ടായ കൊലപാതകമാണ് എന്നുമാണ്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായും പൊലീസ് വ്യക്തമാക്കി.
വീടിനകത്ത് വെച്ച് നടന്ന വാക്കുതര്‍ക്കത്തിനൊടുവില്‍ പിതാവ് പെണ്‍കുട്ടിയെ ഒന്നിലധികം തവണ വെട്ടുകയായിരുന്നു. നാട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഈ വീട്ടില്‍ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
യുവാവ് പശുവിനെ ബലാത്സംഗം ചെയ്യുന്ന വീഡിയോ പുറത്ത്
ഭോപ്പാൽ: യുവാവ് പശുവിനെ ബലാത്സംഗം ചെയ്യുന്ന വീഡിയോ പുറത്തു വന്നതിനു പിന്നാലെ ഗ്രാമത്തിൽ സംഘർഷം. സോഷ്യൽ മീഡിയയിലൂടെയാണ് കഴിഞ്ഞ ദിവസം വീഡിയോ പുറത്തു വന്നത്. സംഭവം വിവാദമായതോടെ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്‌തിരുന്നു. എന്നാൽ ഇതിനു പിന്നാലെ നാട്ടിൽ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
സംഘർഷത്തിൽ കടകളും വാഹനങ്ങളും വീടും തീയിട്ടു നശിപ്പിച്ചതായാണ് റിപ്പോർട്ട്. വീഡിയോയില്‍ ഹിന്ദു സംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ദാംജിപുരയില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ബലാത്സംഗത്തിന് ഇരയായതായി ആരോപിക്കപ്പെടുന്ന പശു പ്രതിയായ അബു ഖാന്‍റേതാണ്. പ്രതിയുമായി ബന്ധമുള്ളതായി പറയപ്പെടുന്ന ഒരു പഞ്ചര്‍ റിപ്പയര്‍ കടയ്ക്ക് നാട്ടുകാര്‍ തീയിട്ടു.
അഗ്‌നിശമന സേനയെ വിളിച്ചുവരുത്തി തീ നിയന്ത്രണവിധേയമാക്കി. അതേസമയം, ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ക്ക് നാശം സംഭവിച്ചതായി പറയപ്പെടുന്നു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

Post A Comment: