www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1895) Idukki (1830) Mostreaded (1617) Crime (1443) National (1226) Entertainment (847) Viral (441) world (439) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (20) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

നന്ദിയുണ്ട് പുട്ടേട്ടോ.. നന്ദി.. റഷ്യൻ പ്രസിഡന്‍റിന്‍റെ ഫെയ്‌സ് ബുക്ക് പേജിലെത്തി മലയാളി

Share it:

നന്ദിയുണ്ട് പുട്ടേട്ടാ... നന്ദി... മലയാളം വായിക്കാൻ അറിയാമായിരുന്നെങ്കിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്‌മിർ പുടിൻ ഇപ്പോൾ ചിരിച്ചു ചത്തേനേ.. കോവിഡ് വാക്‌സിൻ കണ്ടു പിടിച്ചതിനു പിന്നാലെ പുടിന്‍റെ ഫെയ്‌സ് ബുക്ക് പേജിൽ മലയാളികളുടെ നന്ദി പ്രസംഗം അരങ്ങ് തകർക്കുകയാണ്. ലോക വ്യാപകമായി നിരവധി പേർ പുടിന് അഭിനന്ദം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. 


പലരും ബഹുമാനത്തോടെ നന്ദി അറിയിക്കുമ്പോൾ മലയാളി പുട്ടിനെ ട്രോളാനും മറന്നില്ല. ചിരിപ്പിച്ചുകൊല്ലുന്ന കമന്‍റുകളാണ് മലയാളികൾ പുടിന്‍റെ ഫെയ്‌സ് ബുക്ക് പേജിൽ തകർത്തിരിക്കുന്നത്. റഷ്യക്കാർക്ക് മലയാളം വായിക്കാൻ അറിഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ ഈ ട്രോളുകൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകളായേനെ. 

വാ‌ക്‌സിൻ അൽപം ഞങ്ങൾക്കും തരണേ പുട്ടേട്ടാ.. എന്ന് സ്നേഹത്തോടെ അഭ്യർഥിക്കുന്നവരെയും കൂട്ടത്തിൽ കാണാം. പുടിനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഈ പേജിൽ അപ്‌ലോഡ് ചെയ്യാറുണ്ട്. ശീതയുദ്ധകാലത്ത് യുഎസുമായുള്ള സോവിയറ്റ് യൂണിയന്‍റെ ബഹിരാകാശ മത്സരത്തെ അനുസ്മരിപ്പിക്കുന്നതിനായി ‘സ്‌പുട്‌നിക് 5’ എന്ന പേരാണ് കോവിഡ് വാക്സീനു നൽകിയത്.


മോസ്കോയിലെ ഗമാലിയ ഗവേഷണ സർവകലാശാല വികസിപ്പിച്ച വാക്‌സിൻ മൂന്നാംഘട്ട പരീക്ഷണം തുടങ്ങിയതു ജൂൺ 18നായിരുന്നു.38 പേരിൽ നടന്ന ആദ്യ ഘട്ട പരീക്ഷണം കഴിഞ്ഞ് രണ്ടാം ഘട്ടത്തിൽ 1000 പേർക്കു വാക്‌സിൻ നൽകി. ജൂലൈ 20ന് ആശുപത്രി വിട്ട വൊളന്‍റിയർമാരിൽ ശക്തമായ പ്രതിരോധശേഷി രൂപപ്പെട്ടെന്നാണ് അവകാശവാദം. തുടർന്ന് മൂന്നാം ഘട്ടത്തിനു തുടക്കമിട്ട് അന്തിമ ഫലം പരസ്യപ്പെടുത്തുന്നതിനു മുൻപാണ് വാക്സീൻ ഉപയോഗിക്കാൻ അനുമതി നൽകിയത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Troll

Post A Comment: