www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2013) Idukki (1930) Mostreaded (1617) Crime (1492) National (1253) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (139) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഹലോ ഉസ്‌മാനല്ലേ.... ചെന്നിത്തല ഹിറ്റാക്കിയ ഉസ്‌മാൻ ഒടുക്കം നാട്ടിലെത്തി

Share it:

കൊച്ചി: ഭീതിക്കൊപ്പം രസികൻ ട്രോളുകളും കോവിഡ് കാലത്ത് തരംഗമായിരുന്നു. അത്തരത്തിൽ ഒരു കോവിഡ് ട്രോളിലെ താരമായിരുന്നു ഉസ്‌മാൻ. പ്രതിപക്ഷ നേതാവിന്‍റെ ഫോൺ സംഭാഷണമാണ് ഉസ്മാനെ ട്രോളാനുള്ള കാരണം. വിദേശികളെ വിളിച്ച് ക്ഷേമം അന്വേഷിക്കുന്ന ചെന്നിത്തലയുടെ വീഡിയോ ട്രോളർമാർ പൊളിച്ചടുക്കിയിരുന്നു. ഹലോ ഉസ്മാൻ അല്ലെയന്നായിരുന്നു ചെന്നിത്തലയുടെ ചോദ്യം. ഈ വാചകം ഒട്ടേറെ ട്രോളുകളിൽ പിന്നീട് നിറഞ്ഞു. 


അതേസമയം ചെന്നിത്തല ഫോണിൽ സംസാരിച്ച ഉസ്‌മാൻ ഇപ്പോൾ നാട്ടിലെത്തി. ഞായറാഴ്‌ച്ച പുലര്‍ച്ചെ ദോഹയില്‍നിന്നും നെടുമ്പാശേരിയിലെത്തിയ വിമാനത്തിലാണ് ഒ.ഐ.സി.സി. ഗ്ലോബല്‍ വൈസ് പ്രസിഡന്‍റായ കെ.കെ. ഉസ്മാന്‍ നാട്ടിലെത്തിയത്. രമേശ് ചെന്നിത്തല സദുദ്ദേശ്യത്തോടെ ചെയ്‌ത കാര്യങ്ങളുടെ പേരിൽ മോശമായി ചിത്രീകരിക്കുന്നതില്‍ വിഷമമുണ്ടെന്നാണ് ഉസ്മാൻ പറയുന്നത്. ഒഐസിസി വര്‍ഗീസ് പുതുക്കുളങ്ങര, രാജു കല്ലമ്പുറം തുടങ്ങിയവരെയും പ്രതിപക്ഷ നേതാവ് ഫോണിൽ വിളിച്ചിരുന്നു. 

ദോഹയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഭക്ഷണമില്ലാതെ ദുരിതമനുഭവിക്കുന്ന ഒരു മലപ്പുറം സ്വദേശിയുടെ നമ്പര്‍ അദ്ദേഹം നല്‍കി. അവർക്ക് ഭക്ഷണം എത്തിച്ചെന്നും ഉസ്മാൻ പറഞ്ഞു. ഖത്തര്‍ ഇന്‍കാസിന്‍റെ സ്ഥാപക പ്രസിഡന്‍റെ കൂടിയാണ് ഉസ്മാന്‍. ഗര്‍ഭിണിയായ മകള്‍ക്കൊപ്പമാണ് ഞായറാഴ്ചയിലെ വിമാനത്തില്‍ നാട്ടിലെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ അദ്ദേഹം ഉച്ചയോടെ സ്വദേശമായ നാദാപുരത്തെ പാറക്കടവിലെത്തി ക്വാറന്‍റീനിലായി.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Troll

Post A Comment:

Portable Mini Air Cooler Fan with LED Light