www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2024) Idukki (1941) Mostreaded (1617) Crime (1503) National (1257) Entertainment (858) world (450) Viral (446) Video (362) Health (212) Gallery (163) mollywood (161) Gulf (144) sports (143) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (28) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

സ്‌മാർട്ട് ഫോൺ അതിവേഗം ചാർജ് ചെയ്യാം

how-to-make-your-phone-charge-faster-
Share it:

how-to-make-your-phone-charge-faster-


മുംബൈ: മൊബൈൽ ഫോൺ ഇല്ലാതെ ഒരു നിമിഷം പോലും മുന്നോട്ടു പോകാൻ സാധിക്കാത്ത സ്ഥിതിയിലാണ് ഇപ്പോൾ എല്ലാവരും. എന്നാൽ ഫോൺ ചാർജ് ചെയ്യാൻ സമയം കണ്ടെത്തേണ്ടിവരുന്നത് തിരക്കിട്ട ജീവിതത്തിൽ പലർക്കും വെല്ലുവിളി ആകാറുണ്ട്. 

അതേസമയം ഫോണിലെ സെറ്റിങ്സിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഫോൺ ചാർജിങ് എളുപ്പത്തിലാക്കാൻ സാധിക്കും. അത് എന്തൊക്കെയാണെന്ന് നോക്കാം. 

ഫാസ്റ്റ് ചാര്‍ജിങ് ഫീച്ചറുള്ള ഫോണ്‍ ആണെങ്കിലും സെറ്റിങ്സിലെ ചിലമാറ്റങ്ങള്‍ കാരണം ഫീച്ചര്‍ പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ പലര്‍ക്കും സാധിക്കാറില്ല. ഫോണ്‍വാങ്ങി ആദ്യസമയത്തെ ചാര്‍ജിങ് സ്പീഡ് കാലക്രമേണ കുറയാറാണ് പതിവ്. അതിനാല്‍ ഇക്കാര്യങ്ങള്‍ ഉറപ്പായും ശ്രദ്ധിക്കണം.

ഒറിജിനല്‍ ചാര്‍ജറും യുഎസ്ബി കേബിളും 

ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഒറിജിനല്‍ ചാര്‍ജറും യുഎസ്ബി കേബിളും ഉപയോഗിക്കുക. ഒറിജിനല്‍ ചാര്‍ജര്‍ ഇല്ലെങ്കില്‍ അതേ വാട്ടേജ് റേറ്റിങ്ങുള്ള ഒരു സര്‍ട്ടിഫൈഡ് ചാര്‍ജര്‍ വാങ്ങുക. കുറഞ്ഞ പവറുളള ചാര്‍ജര്‍ ചാര്‍ജിങ് സ്പീഡ് കുറയ്ക്കും.

പല ആന്‍ഡ്രേയിഡ് സ്മാര്‍ട്ട് ഫോണുകളിലും 'ഫാസ്റ്റ് ചാര്‍ജിങ്' അല്ലെങ്കില്‍ ടര്‍ബോ ചാര്‍ജിങ് ഓപ്ഷനുകള്‍ ഉണ്ട്. ചിലപ്പോള്‍ ഈ ഫീച്ചര്‍ നിങ്ങളുടെ ഫോണില്‍ പ്രവര്‍ത്തനരഹിതമായിരിക്കും. ഫീച്ചര്‍ ആക്ടീവാക്കാന്‍ ശ്രദ്ധിക്കുക. ഇതിനായി ആദ്യം സെറ്റിങ്സ് തുറന്ന് Battery maintenance option ഓണാക്കുക. പിന്നീട് Charging Settings ലേക്ക് പോയി Fast Charging, Superfast charging ഓണാക്കുക.

ഫോണ്‍ കവര്‍ മാറ്റുക

സുരക്ഷാകാരണങ്ങളാല്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ അമിതമായി ചൂടായാല്‍ പല സ്മാര്‍ട്ട് ഫോണുകളും ചാര്‍ജിങ് വേഗത കുറയ്ക്കും. അതിനാല്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണിന്‍റെ കവര്‍ അല്‍പ സമയത്തേക്ക് നീക്കം ചെയ്യുക. സൂര്യപ്രകാശത്തിലോ ചൂടുള്ള സ്ഥലത്തോ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക.

വാള്‍ സോക്കറ്റില്‍ പ്ലഗ് ഇന്‍ ചെയ്യുക

ലാപ്‌ടോപ്പ് യുഎസ്ബി പോര്‍ട്ടുകളെക്കാളും ഫര്‍ണിച്ചര്‍-ഗ്രേഡ് യുഎസ്ബി സോക്കറ്റുകളെക്കാളും വാള്‍ ഔട്ട്‌ലെറ്റുകള്‍ കൂടുതല്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യും. കഴിയുമെങ്കില്‍ കമ്പ്യൂട്ടര്‍ പോര്‍ട്ട് ഒഴിവാക്കി മെയിന്‍ കണക്ഷനില്‍ ചാര്‍ജ് ചെയ്യുക.

ചാര്‍ജ് ചെയ്യുമ്പോഴുള്ള ഫോണ്‍ ഉപയോഗം

ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ പശ്ചാത്തലത്തില്‍ ധാരാളം ബാറ്ററി ഉപയോഗിക്കുന്ന പ്രവര്‍ത്തികള്‍ ചെയ്യുന്നുണ്ടെങ്കില്‍ ചാര്‍ജിംഗ് വേഗത കുറയുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ബാറ്ററി സേവര്‍ അല്ലെങ്കില്‍ പവര്‍ സേവിംഗ് മോഡ് ഓണാക്കിയിടുന്നത് പശ്ചാത്തലത്തില്‍ നടക്കുന്ന പ്രവര്‍ത്തനം കുറയ്ക്കുകയും ബാറ്ററി വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

പലരും ചാര്‍ജ് ചെയ്യുമ്പോള്‍ വിഡിയോകള്‍ കാണുകയോ ഗെയിമുകള്‍ കളിക്കുകയും സോഷ്യല്‍ മീഡിയ ബ്രൗസ് ചെയ്യുകയോ ചെയ്യുന്നു. ഇത് ചാര്‍ജ് ചെയ്യുമ്പോള്‍ ബാറ്ററിയുടെ ചാര്‍ജ് കുറയ്ക്കുന്നു. മാത്രമല്ല ഫോണില്‍ അധിക സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു. ഇത് ചാര്‍ജിങ് വേഗത കുറയ്ക്കുകയും ഫോണ്‍ വേഗത്തില്‍ ചൂടാകുകയും ചെയ്യുന്നു. ചാര്‍ജ് ചെയ്യുമ്പോള്‍ സ്‌ക്രീന്‍ ഓണാക്കി ഉയര്‍ന്ന തെളിച്ചത്തില്‍ വച്ചുകൊണ്ടിരിക്കുന്നതും ബാറ്ററി ഉപഭോഗം വര്‍ധിപ്പിക്കുന്നണ്ട്.

എയ്റോപ്ലെയിന്‍ മോഡ്

കുറഞ്ഞ സമയത്തിനുള്ളില്‍ ഫോണ്‍ ചാര്‍ജ് ചെയ്യണമെങ്കില്‍ എയര്‍പ്ലയിന്‍ മോഡ് ഓണാക്കുന്നത് ഒരു മികച്ച ഓപ്ഷനാണ്. ഇത് മൊബൈല്‍ നെറ്റ് വര്‍ക്ക് , വൈഫൈ, ബ്ലൂടൂത്ത്, മറ്റ് ധാരാളം സേവനങ്ങള്‍ എന്നിവ പ്രവര്‍ത്തനരഹിതമാക്കുകയും ബാറ്ററി ഉപഭോഗം കുറയ്ക്കുകയും ചാര്‍ജിംഗ് വേഗത്തിലാക്കുകയും ചെയ്യുന്നു.

സോഫ്‌റ്റ് വെയർ അപ്ഡേറ്റ്

ഫോണ്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ സോഫ്‌റ്റ് വെയറും പ്രധാനമാണ്. ചാര്‍ജിങ് വേഗത മെച്ചപ്പെടുത്തുന്നതിനും, ഹീറ്റ് മാനേജ്മെന്‍റ്, ബാറ്ററി ലൈഫ്, തുടങ്ങി ഫീച്ചറുകള്‍ ചേര്‍ക്കുന്നതിന് നിർമാതാക്കള്‍ പതിവായി അപ്‌ഡേറ്റുകള്‍ പുറത്തിറക്കാറുണ്ട്. സെറ്റിങ്സില്‍ പോയി സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റുകള്‍ പരിശോധിച്ച് സോഫ്‌റ്റ്വെയര്‍ അപ്ഡേറ്റഡ് ആണെന്ന് ഉറപ്പാക്കുക.

ചാര്‍ജിങ് പോര്‍ട്ട് വൃത്തിയാക്കുക

സ്മാര്‍ട്ട്‌ഫോണ്‍ ശരിയായി ചാര്‍ജ് ചെയ്യുന്നില്ലെങ്കിലോ, നിങ്ങള്‍ അത് പ്ലഗ് ഇന്‍ ചെയ്യുമ്പോള്‍ കേബിള്‍ അയഞ്ഞതായി തോന്നുന്നുവെങ്കിലോ, ചാര്‍ജിങ് പോര്‍ട്ട് ലിന്റ് അല്ലെങ്കില്‍ പൊടി കൊണ്ട് അടഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്. ഇത് കണക്ഷന്‍ തടസ്സപ്പെടുകയും ഫാസ്റ്റ് ചാര്‍ജിങ്ങിനെ തടയുകയും ചെയ്യും.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


Share it:
Next
This is the most recent post.
Previous
Older Post

Tech

Post A Comment:

Portable Mini Air Cooler Fan with LED Light