ഇടുക്കി: എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് കട്ടപ്പനയിൽ പിടിയിൽ. എറണാകുളം വടുതല മൂന്നാനിയിൽ പ്രസൂൺ പ്രതാപചന്ദ്രൻ (32) ആണ് അറസ്റ്റിലായത്. നേരത്തെ ഇടുക്കി വണ്ടൻമേട് രാജാക്കണ്ടത്ത് താമസിച്ചിരുന്ന ഇയാൾ മൂന്ന് വർഷമായി എറണാകുളത്താണ് താമസം.
ഇയാളുടെ പക്കല്‍ നിന്നും 1.70 ഗ്രാം എം.ഡി.എം.എയും 8.12 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്. കട്ടപ്പനയ്ക്ക് സമീപം പാറക്കടവ് ഭാഗത്ത് പൊലീസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിലാണ് യുവാവ് കുടുങ്ങുന്നത്. നേരത്തെ ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം ഇയാളുടെ ഹോണ്ടാ സിറ്റി കാർ പരിശോഘിച്ചത്.
പരിശോധനയിൽ എംഡിഎംഎയും ഹാഷിഷ് ഓയിലും കണ്ടെത്തുകയായിരുന്നു. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും. ഇയാള്‍ക്ക് എവിടെ നിന്നാണ് മയക്കു മരുന്ന് ലഭിച്ചത് എന്നതടക്കമുള്ള വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചു വരികയാണ്.
കട്ടപ്പന പൊലീസും ജില്ലാ ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പാറക്കടവ് ഭാഗത്ത് പ്രതി പിടിയിലാകുന്നത്. ഇയാൾ അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്തുവരികയായിരുന്നു. മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
Join Our Whats App group

Post A Comment: