തേച്ചിട്ടു പോയ കാമുകൻ മറ്റൊരു വിവാഹം കഴിക്കാൻ പോയാൽ എന്തു ചെയ്യണം.... കരഞ്ഞു തളർന്ന് വീട്ടിലിരിക്കുന്നതൊക്കെ പണ്ടത്തെ കഥ. ഇപ്പോൾ കല്യാണ പന്തലിലേക്ക് പോയ കാമുകന്‍റെ കാറ് നടുറോഡിൽ തടഞ്ഞാണ് ഒരു യുവതി കൈയടി നേടുന്നത്.
ഇൻസ്റ്റഗ്രാമിലാണ് ഇത്തരത്തിൽ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടത്. തിരക്കിട്ട റോഡിലാണ് സംഭവം. കല്യാണത്തിനായി പോകുകയായിരുന്നു കാമുകന്‍റെ കാറിനു വട്ടം വച്ച് നിൽക്കുന്ന യുവതിയാണ് വീഡിയോയിൽ. ചുവന്ന ദുപ്പട്ടയും ലളിതമായ സൽവാർ സ്യൂട്ടുമാണ് യുവതിയുടെ വേഷം.
യുവതി കാർ തടഞ്ഞതോടെ കല്യാണ വണ്ടികൾ മുഴുവൻ ബ്ലോക്കായി കിടക്കുകയാണ്. മറ്റു വാഹനങ്ങളും റോഡിൽ നിർത്തിയിട്ടിരിക്കുന്നത് കാണാം. ഇതിനിടെ വിവാഹ വണ്ടി പതിയെ മുന്നോട്ടെടുക്കുന്നതും ഈ സമയം യുവതി ഓരോ ചുവട് പിന്നോട്ട് വയ്ക്കുന്നതും കാണാം.
കാറിലുള്ളവരോ റോഡിലുള്ളവരോ യുവതിയുടെ കാര്യത്തിൽ ഇടപെടുന്നില്ലെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലെത്തിയ വീഡിയോ ഇതിനോടകം 16 ലക്ഷത്തിലേറെ പേരാണ് കണ്ടു കഴിഞ്ഞത്. യുവതിയുടെ മാനസികാവസ്ഥയ്ക്ക് പിന്തു കൊടുക്കുന്നവരാണ് ഏറെയും.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

Post A Comment: