ചെന്നൈ: ഇളയ ദളപതി വിജയ് തമിഴ്നാടിന്‍റെ അമരക്കാരനായതോടെ മാധ്യമ ശ്രദ്ധ പതിയുന്നത് സൂപ്പർ താരം തൃഷയിലേക്ക് കൂടിയാണ്. തെരഞ്ഞെടുപ്പ് പ്രചരണം മുതൽ തൃഷ വിജയ്ക്കൊപ്പമുണ്ട്. സത്യ പ്രതിജ്‍ഞയിൽവരെ പങ്കാളിയായ തൃഷയും വിജയും അധികം വൈകാതെ ഒന്നിക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
ഇതിനിടെ ചെന്നൈയിൽ നടന്ന ഒരു സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ്. തൃഷ നായികയായെത്തിയ പുതിയ ചിത്രമായ കറുപ്പിന്‍റെ ആദ്യ ഷോ കാണാന്‍ ചെന്നൈയിലെ രോഹിണി തിയറ്ററില്‍ നടി എത്തിയിരുന്നു. പ്രദര്‍ശനം കഴിഞ്ഞ് മടങ്ങവേ ആരാധകരുമായുള്ള തൃഷയുടെ ഒരു വിഡിയോ ആണിപ്പോള്‍ വൈറലായി മാറുന്നത്. കാറിനുള്ളില്‍ തൃഷ ഇരിക്കുന്നത് കാണാം.
കാറിന്‍റെ നാല് ഭാഗത്തുനിന്നും ആരാധകര്‍ തൃഷയുടെ ശ്രദ്ധനേടാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനിടെ ഡ്രൈവര്‍ സീറ്റിനടുത്തുള്ള വിന്‍ഡോയില്‍ കൂടി ഒരു ആരാധകന്‍ തൃഷയോട് പറഞ്ഞ വാക്കുകളും അതിന് നടി നല്‍കിയ മറുപടിയുമാണ് വൈറല്‍ വിഡിയോയില്‍ ശ്രദ്ധ നേടുന്നത്.
ദളപതിയെ അന്വേഷിച്ചു എന്ന് പറയൂ, എന്നായിരുന്നു ആരാധകന്‍ തൃഷയോട് പറഞ്ഞത്. ഇതിന് തലയാട്ടിയ തൃഷ, ഉറപ്പായും എന്നും മറുപടി നല്‍കി. തുടര്‍ന്ന് ഫോണില്‍ നോക്കി ചിരിയടക്കാന്‍ ശ്രമിക്കുന്ന തൃഷയെയും വിഡിയോയില്‍ കാണാം. "Thalapathy ah kettenu sollunga"
Trisha replies, "Kandipa" 😅❤️ pic.twitter.com/CLZUTP3QIn
Join Our Whats App group

Post A Comment: