www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2029) Idukki (1945) Mostreaded (1617) Crime (1506) National (1257) Entertainment (858) world (450) Viral (447) Video (362) Health (212) Gallery (163) mollywood (161) Gulf (146) sports (143) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (29) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

11 കാരിയെ പീഡിപ്പിച്ചു; യുവാവിന് 22 വർഷം കഠിന തടവും പിഴയും ശിക്ഷ

Share it:



മലപ്പുറം: പോക്സോ കേസിൽ യുവാവിന് 22 വർഷം കഠിന തടവും പിഴയും ശിക്ഷ. കൂട്ടായി മാസ്റ്റര്‍പടി സ്വദേശി കക്കോച്ചിന്‍റെ പുരയ്ക്കല്‍ സഫ്വാനെ (35 ) ആണ് തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചത്. 

11 കാരിയെ ഇയാൾ പലതവണ പീഡനത്തിനിരയാക്കുകയായിരുന്നു. 22 വര്‍ഷം കഠിനതടവിനു പുറമേ 60,000 രൂപ പിഴയും ഒടുക്കണം. പീഡിപ്പിച്ചതിനു പുറമെ, പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് പുകവലിക്ക് അടിമയാക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നും ഇയാള്‍ക്കെതിരെ കേസുണ്ട്. 

വിവിധ വകുപ്പുകളിലായാണ് പ്രതിക്ക് 22 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും വിധിച്ചത്. പ്രതി പിഴ അടച്ചാല്‍ 60,000 രൂപ പെണ്‍കുട്ടിക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

2024 മേയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സമാനമായ രണ്ടു പോക്‌സോ കേസുകളില്‍ പ്രതിയായി നിലവില്‍ ഇയാള്‍ റിമാന്‍റിലാണ്. ഫറോക്ക്, പന്തീരാങ്കാവ്, കൊണ്ടോട്ടി, തിരൂര്‍ സ്റ്റേഷനുകളിലെ നിരവധി കളവുകേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


Share it:

Crime

Post A Comment:

Portable Mini Air Cooler Fan with LED Light