ദൃശ്യത്തിന്‍റെ തമിഴ് പതിപ്പായ പാപനാശത്തിന് ശേഷം ജീത്തു സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് തമ്പി. കാര്‍ത്തിയും ജ്യോതികയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. മലയാളത്തില്‍ നിന്ന് നിഖിലാ വിമലും നായികയായി ചിത്രത്തിലുണ്ട്.
കാര്‍ത്തിയും ജ്യോതികയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. കാര്‍ത്തിയുടെതായി അടുത്തിടെ പുറത്തിറങ്ങിയ കൈദി എന്ന ചിത്രം 100 കോടി പിന്നിട്ടിരുന്നു. ആക്ഷനും ഹ്യൂമറും കലര്‍ന്നുള്ള സിനിമയില്‍ തെന്നിന്ത്യൻ സൂപ്പര്‍ താരം സത്യരാജും പ്രധാന റോളിലുണ്ട്. ഗോവയിലും ഊട്ടിയിലുമാണ് സിനിമയുടെ ചിത്രീകരണം. കാര്‍ത്തിയുടെ സഹോദരിയായാണ് ചിത്രത്തിൽ ജ്യോതികയെത്തുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: