ഹെലൻ കിഴക്കേൽ
മഴയും മഞ്ഞും കാടും കാട്ടാറുമെന്നു വേണ്ട സഞ്ചാരികളുടെ മനം കുളിർപ്പിക്കുന്ന എല്ലാ കാഴ്ച്ചകളുമായി കാത്തിരിക്കുകയാണ് വാഗമൺ. വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥലങ്ങളിൽ ഒന്നാണ് ഇടുക്കി- കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന വാഗമൺ പ്രദേശങ്ങൾ.
മൺസൂൺ മഴയെത്തിയതോടെ വാഗമൺ കൂടുതൽ ആകർഷകമായി. മലഞ്ചെരുവിലൂടെയുള്ള കാട്ടാറുകൾ വീണ്ടും സജീവമായി. കോടയും മഴയും മാറി മാറി മലനിരകളെ സുന്ദരമാക്കുന്ന കാഴ്ച്ചയാണ് ഇപ്പോൾ. മൺസൂൺ ടൂറിസത്തിനായി വാഗമണ്ണിലേക്ക് എത്തുന്നവരുടെ എണ്ണം വർധിച്ചു വരികയാണ്.
സമുദ്രനിരപ്പിൽ നിന്നും 1100 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വാഗമണ്ണിൽ തണുപ്പ് തന്നെയാണ് പ്രധാന ആകർഷണം. ഇവിടെ വേനൽക്കാല താപനില 10 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെയാണ്. മൊട്ടക്കുന്നുകളും പൈൻകാടുകളും കുരിശുമലയുമെല്ലാം സഞ്ചാരികൾക്ക് പ്രിയപ്പെട്ട കാഴ്ച്ചകളാണ്.
തൊടുപുഴയിൽ നിന്നും 43 കിലോമീറ്ററും പാലായിൽ നിന്നും 37 കിലോമീറ്ററും കുമളിയിൽ നിന്നും 45 കിലോമീറ്ററും കോട്ടയത്തു നിന്നും 65 കിലോമീറ്ററുമാണ് വാഗമണ്ണിലേക്കുള്ള ദൂരം. കൊച്ചിയിൽ നിന്നും 102 കിലോമീറ്ററുണ്ട്. നെടുമ്പാശേരിയാണ് അടുത്തുള്ള വിമാനത്താവളം. റെയിൽവെ സ്റ്റേഷനായി കോട്ടയത്തെത്തണം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
Post A Comment: