www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കാണാതെ പോകരുത് അഞ്ചുരിളിയിലെ അപൂർവ കാഴ്ച്ചകൾ

anchuruli
Share it:
anchuruli-tunnel-idukki

വശ്യമായ കാനനഭംഗിയിൽ കൂറ്റൻ തളികയിലെന്നപോലെ ഇടുക്കി ജലാശയം.... സ്ഫടിക പാത്രത്തിലേക്ക് വെള്ളം പകരുന്നതിനു സമാനമായി ഗുഹയിൽ നിന്നും ജലാ‍ശയത്തിലേക്ക് വെള്ളം ഒലിച്ചിറങ്ങുന്ന അപൂർവകാഴ്ച്ച. ഇടുക്കി ജില്ലയിലെ സുന്ദരമായ കാഴ്ച്ചയാണ് ഇവിടം. കട്ടപ്പനയ്ക്ക് സമീപം അഞ്ചുരുളിയെന്ന സഞ്ചാര കേന്ദ്രം ഇതിനോടകം തന്നെ ലോക ശ്രദ്ധ നേടിക്കഴിഞ്ഞു. സ്വദേശികളും വിദേശികളുമായ സഞ്ചാരികളുടെ ഇഷ്ട പ്രദേശമാണ് അഞ്ചുരിളി. നിത്യേന നൂറുകണക്കിനാളുകളാണ് ഇവിടെയെത്തുന്നത്.  

ഇരട്ടയാർ ഡാമിൽ നിന്നും ഇടുക്കി ജലാശയത്തിലേക്ക് വെള്ളം എത്തിക്കുന്ന ടണൽ ആണ് അഞ്ചുരിളിയിലെ പ്രധാന കാഴ്ച്ച.  ഇടുക്കി ഡാമിന്‍റെ ആരംഭവും ഇവിടെ നിന്നാണ്. മഴക്കാലത്ത് ടണലിൽ നിന്നും കൂടുതൽ വെള്ളം അണക്കെട്ടിലെ ജലാശയത്തിലെത്തും. 5.5 കിലോമീറ്റർ നീളമുള്ള ടണലിനുള്ളിൽ സഞ്ചാരികൾക്ക് കയറാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 24 അടി വ്യാസമുണ്ട് ടണലിന്. ഇരട്ടയാർ മുത്ല് അഞ്ചുരിളിവരെ ഒറ്റപാറയിൽ കോൺട്രാക്‌ടർ പൈലി പിള്ളയുടെ നേതൃത്വത്തിലായിരുന്നു ഈ ടണൽ നിർമാണം. 

1974 മാർച്ച് പത്തിനാണ് ടണൽ നിർമാണം ആരംഭിച്ചത്. 1980 ജനുവരി 30ന് ടണൽ ഉദ്ഘാടനം ചെയ്തു. രണ്ടിടങ്ങളിൽ നിന്നും ഒരേ സമയം നിർമാണം ആരംഭിച്ച് കൂട്ടിയോജിപ്പിക്കുകയായിരുന്നു.  നിർമാണ കാലയളവിൽ 22 പേർ അപകടങ്ങളിൽ മരിച്ചു. കല്യാണത്തണ്ട് മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്തായാണ് തുരങ്കം. അഞ്ച് മലകൾ നിരനിരയായി ഉരുളി കമഴ്ത്തിയതുപോലെ ഇരിക്കുന്നതിനാൽ ആദിവാസികളാണ് അഞ്ചുരുളിയെന്ന പേരിട്ടത്. ഇടുക്കി ജലാശയം നിറയുമ്പോൾ അഞ്ചുരുളിയുടെ ടണൽ മുഖത്ത് വരെ വെള്ളം കയറും.


സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

യു ടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ...

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..


Share it:

Travel

Post A Comment: