www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വായ്‌പയെടുത്തത് മൂന്ന് ലക്ഷം; മുടങ്ങിയത് രണ്ട് മാസത്തെ അടവ്

ഉപ്പുതറ ഒൻപതേക്കറിലാണ് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്
Share it:


ഇടുക്കി: ഉപ്പുതറയിൽ ഓട്ടോറിക്ഷാ ഡ്രൈവറും കുടുംബവും ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി പൊലീസ്. ഉപ്പുതറ ഒൻപതേക്കർ എം.സി കവലയ്ക്ക് സമീപത്ത് താമസിക്കുന്ന പട്ടത്തമ്പലം സജീവ് മോഹൻ (36), ഭാര്യ രേഷ്‌മ (25), മക്കൾ ദേവൻ (5), ദിയ (4) എന്നിവരാണ് മരിച്ചത്. 

ഓട്ടോറിക്ഷ പണയം വച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും പണമെടുത്തതുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാ കുറിച്ച് കണ്ടെത്തിയിട്ടുണ്ട്. ധനകാര്യ സ്ഥാപനത്തിൽ നിന്നും തന്നെയും മകനെയും ഭീഷണിപ്പെടുത്തിയിരുന്നതായി സജീവിന്‍റെ പിതാവ് മോഹനൻ വ്യക്തമാക്കിയിട്ടുണ്ട്. 

ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന സജീവ് വാഹനം പണയപ്പെടുത്തി മൂന്ന് ലക്ഷം രൂപയാണ് വായ്പയെടുത്തിരുന്നത്. മാസം 8000 രൂപ വീതമായിരുന്നു തിരിച്ചടവ്. രണ്ട് മാസം അടവ് മുടങ്ങിയതിനെ തുടർന്നാണ് ധനകാര്യ സ്ഥാപനത്തിൽ നിന്നും ഭീഷണി തുടങ്ങിയതെന്ന് സജീവിന്‍റെ ബന്ധുക്കൾ പറയുന്നു. ധനകാര്യ സ്ഥാപന ജീവനക്കാർ പലതവണ സജീവിനെയും പിതാവ് മോഹനനെയും ഫോണിൽ വിളിച്ച് ഭീഷണി മുഴക്കിയിരുന്നു. 

സ്ഥലവും വീടും കൈക്കലാക്കുമെന്ന തരത്തിലായിരുന്നു ഭീഷണി. ഇതോടെ സ്ഥലം വിറ്റ് കടം തീർക്കാൻ ശ്രമം നടത്തിയെങ്കിലും  ഇതും ഫലം കണ്ടില്ല. പണത്തിന് അത്യാവശ്യം വന്നതോടെ ഓട്ടോറിക്ഷ മറ്റൊരാളെ ഏൽപ്പിച്ച് സജീവ് ജോലിക്ക് പോകുകയായിരുന്നു. കഴിഞ്ഞയാഴ്ച്ചയാണ് തിരിച്ചെത്തിയത്.

പണം അടക്കാൻ പറ്റാത്തതിനാൽ സജീവ് വലിയ മാനസിക സമ്മർദത്തിലായിരുന്നുവെന്ന് പിതാവ് മോഹനൻ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്കും സ്ഥാപനത്തിൽ നിന്നും തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയതായി മോഹനൻ പറഞ്ഞു. വ്യാഴാഴ്ച രാവിലെ പിതാവ് മോഹനൻ കൂലിപ്പണിക്കും അമ്മ സുലോചന തൊഴിലുറപ്പ് ജോലിക്കും പോയിരുന്നു. 

വൈകിട്ട് നാലരയോടെ സുലോചന വീട്ടിൽ എത്തിയപ്പോൾ വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു. മുട്ടിവിളിച്ചിട്ടും കതക് തുറക്കാതെ വന്നതോടെ അയൽവാസിയെ വിളിച്ചുവരുത്തി. സംശയംതോന്നിയതോടെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോഴാണ് നാലുപേരെയും ഹാളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. അടുത്തടുത്തായി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.

കട്ടപ്പന ധനകാര്യ സ്ഥാപനമാണ് മരണത്തിന് ഉത്തരവാദിയെന്നും മറ്റാർക്കും ഇതിൽ പങ്കില്ലെന്നും വ്യക്തമാക്കിയുള്ള ആത്മഹത്യാക്കുറിപ്പാണ് ലഭിച്ചതെന്ന് ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് പറഞ്ഞു. മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


Share it:

Idukki

Post A Comment: