www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2003) Idukki (1922) Mostreaded (1617) Crime (1487) National (1249) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അതുലിനെ കൊന്നത് അതിക്രൂരമായി; പിന്നിൽ ഗുണ്ടാ പക

Share it:



കൊല്ലം: കരുനാഗപ്പള്ളിയിൽ കൊലക്കേസ് പ്രതി അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് ഇന്ന് കരുനാഗപ്പള്ളിയിൽ നടന്നത്. സന്തോഷ് വധക്കേസിൽ ജാമ്യത്തിലിറങ്ങിയ അതുൽ സ്റ്റേഷനിൽ എത്തി ഒപ്പിട്ട് മടങ്ങുന്നതിനിടെ പിന്നാലെയെത്തിയ അക്രമി സംഘം കാർ ഇടിച്ചു മറിച്ച ശേഷം അതുലിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

മറിഞ്ഞ കാറിനുള്ളിൽ നിന്നും അതുലിനെ വലിച്ച് പുറത്തിടാൻ ശ്രമിച്ചെങ്കിലും കാൽ സ്റ്റിഡയറിങ്ങിനിടെ കുടുങ്ങിയ നിലയിലായിരുന്നു. തുടർന്ന് കുടുങ്ങിക്കിടന്ന കാൽ വെട്ടിമാറ്റിയാണ് അക്രമികൾ അതുലിനെ പുറത്തെടുത്തത്. 

അതുലിന്‍റെ തല വെട്ടിപിളർന്ന നിലയിലാണ്. കാലിന് നാല് വെട്ടേറ്റിട്ടുണ്ട്. എഴുന്നേറ്റ് ഓടാതിരിക്കാനായി ഇടുപ്പിലും വെട്ടിയിട്ടുണ്ട്. എന്നെ കൊല്ലരുത് എല്ലാം പറഞ്ഞു ശരിയാക്കാമെന്ന് അതുൽ അക്രമികളോട് പറയുന്നുണ്ടായിരുന്നു. 

അതേസമയം സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയാൽ ഇയാൾക്കെതിരെ അക്രമണത്തിന് സാധ്യയുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരമുണ്ടായിരുന്നു. ആക്രമണത്തിന്‍റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഈ ദൃശ്യങ്ങളിൽ നിന്നും പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Crime

Post A Comment:

Portable Mini Air Cooler Fan with LED Light