ദുബൈ: പൊതു ഇടങ്ങളിൽ പാട്ട് വയ്ക്കുന്നതിന് ലൈസൻസ് നിർബന്ധമാക്കി യുഎഇ. വാണിജ്യ ആവശ്യങ്ങൾക്ക് സംഗീതം ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഉത്തരവ്. ഫീസ് അടച്ച് ലൈസൻസ് എടുത്തുമാത്രമേ ഇത്തരം ഇടങ്ങളിൽ ഇനി പാട്ട് വയ്ക്കാനാകു.
സാമ്പത്തിക-ടൂറിസം മന്ത്രാലയമാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഹോട്ടലുകള്‍, റെസ്റ്ററന്‍റുകള്‍, ഷോപ്പിങ് മാളുകള്‍, വിമാനം, ജിം എന്നിവടങ്ങള്‍ക്കെല്ലാം പുതിയ ഉത്തരവ് ബാധകമാണ്. കൂടാതെ സംഗീത പരിപാടികളിലും പൊതുപരിപാടികളിലും പാട്ട് വെക്കാനും പണം ഈടാക്കും.
അടുത്ത ഡിസംബര്‍ മുതല്‍ രാജ്യത്ത് തീരുമാനം നടപ്പാവുമെന്ന് സാമ്പത്തിക-ടൂറിസം മന്ത്രാലയം അറിയിച്ചു. പാട്ടിന്‍റെ ഉപയോഗത്തിന് അനുസരിച്ചാണ് ഫീസ് ഇടാക്കുക. എമിറേറ്റ്‌സ് മ്യൂസിക് റൈറ്റ്‌സ് അസോസിയേഷന്‍, മ്യൂസിക് നേഷന്‍ എന്നീ രണ്ട് ഏജന്‍സികളാണ് ലൈസന്‍സ് ഫീസ് ശേഖരിക്കുക. വാര്‍ഷിക ലൈസന്‍സാണ് നല്‍കുക. ഓരോ മേഖലകള്‍ക്കുമുള്ള ഫീസ് നിരക്കുകള്‍ പിന്നീട് പ്രഖ്യാപിക്കും.
ലൈസന്‍സുകള്‍ ഒരു വര്‍ഷത്തേക്കാണ് നല്‍കുക, ബാധകമായ നിയമങ്ങളും വ്യവസ്ഥകളും അനുസരിച്ച് പുതുക്കാവുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയും പരിപാടികള്‍, വ്യക്തിപരമായ പരിപാടികള്‍, വാണിജ്യാവശ്യത്തിന് അല്ലാത്ത പരിപാടികള്‍ എന്നിവയ്ക്ക് ഇളവ് നല്‍കിയിട്ടുണ്ട്.
Join Our Whats App group

Post A Comment: