www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2029) Idukki (1945) Mostreaded (1617) Crime (1506) National (1257) Entertainment (858) world (450) Viral (447) Video (362) Health (212) Gallery (163) mollywood (161) Gulf (145) sports (143) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (29) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

റീൽ ഷൂട്ട് ചെയ്യുന്ന തിരക്കിൽ അമ്മ; കുഞ്ഞ് ഇഴഞ്ഞെത്തിയത് പാലത്തിന്‍റെ കൈവരിയിൽ

Share it:



എങ്ങനെയും വൈറലാകാനുള്ള പെടാപാടിലാണ് പലരും. വൈറലാകാനുള്ള ഷൂട്ടിനിടെ ചുറ്റുമുള്ളത് മറക്കുന്നതും സ്വാഭാവികം. ഇത്തരം ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അമ്മ പാലത്തിൽ വച്ച് റീൽ ഷൂട്ട് ചെയ്യുന്നതിനിടെ സ്വന്തം കുഞ്ഞ് പാലത്തിന്‍റെ കൈവരിയിലേക്ക് നീങ്ങുന്നതാണ് വീഡിയോയിൽ. 

കുട്ടി മുട്ടിലിഴഞ്ഞ് നീങ്ങുന്നത് കണ്ട് മറ്റൊരാൾ കുട്ടിയെ എടുത്തു മാറ്റുന്നുണ്ട്. ഇയാൾ കണ്ടില്ലായിരുന്നെങ്കിൽ കുഞ്ഞ് പാലത്തിൽ നിന്നും താഴേക്ക് വീഴുമായിരുന്നു. വലിയ ദുരന്തത്തിന് കാരണമാകുമായിരുന്ന രംഗമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇതൊന്നും അറിയാതെ അമ്മ റീല്‍ ഷൂട്ടില്‍ മുഴുകിയിരിക്കുന്നതും വീഡിയോയില്‍ കാണാം.

എക്സിലും ഇന്‍സ്റ്റഗ്രാമിലുമാണ് വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത്. വീഡിയോയില്‍ ഒരു സ്ത്രീ സ്വയം റീല്‍ ചിത്രീകരിക്കുന്നതില്‍ മുഴുകിയിരിക്കുന്നതായി കാണാം. ഇതിനിടെ അവരുടെ പിന്നിലായി കുഞ്ഞ് മുട്ടുകാലില്‍ ഇഴഞ്ഞ് പാലത്തിന്‍റെ കൈവരിക്ക് സമീപത്തേക്ക് നീങ്ങുന്നു. 

എന്നാല്‍, കുഞ്ഞിന്‍റെ അപകടകരമായ നീക്കം അറിയാതെ അമ്മ മൊബൈലിലേക്ക് മാത്രം നോക്കി റീല്‍സിനായി പാട്ടുപാടി അഭിനയിക്കുന്ന തിരക്കിലായിരുന്നു. ഈ സമയം കുഞ്ഞ് പുതിക്കെ പാലത്തിന്‍റെ കൈവരിയില്‍ പിടിച്ച് എഴുന്നേല്‍ക്കാനുള്ള ശ്രമം നടത്തുന്നതും വീഡിയോയില്‍ കാണാം. ഈ സമയം അമ്മയുടെ അൽപം പിന്നിലായി ഒരു ബൈക്കില്‍ ചാരിയിരിക്കുകയായിരുന്ന യുവാവ് കുട്ടിയെ കാണുകയും പെട്ടെന്ന് തന്നെ ഇയാള്‍ കുട്ടിയെ എടുക്കുകയും ചെയ്യുന്നു. 

അമ്മ ഇതൊന്നും അറിയാതെ റീല്‍സ് അഭിനയത്തില്‍ മുഴുകിയിരിക്കുകയായിരുന്നു. യുവാവിന്‍റെ സമയോചിതമായ ഇടപെടലാണ് വലിയൊരു അപകടം ഒഴിവാക്കിയത്. വീഡിയോ വൈറലായതോടെ സ്ത്രീക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതിലുള്ള വിമര്‍ശനം ഉയരുന്നു. കുട്ടിയെ ശ്രദ്ധിക്കുന്നതിനേക്കാള്‍ റീല്‍ ചിത്രീകരിക്കുന്നതിനാണ് പ്രാധാന്യം നല്‍കിയതെന്നാണ് പലരുടെയും വിമര്‍ശനം.

 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Share it:
Next
This is the most recent post.
Previous
Older Post

Viral

Post A Comment:

Portable Mini Air Cooler Fan with LED Light