www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2029) Idukki (1945) Mostreaded (1617) Crime (1506) National (1257) Entertainment (858) world (450) Viral (447) Video (362) Health (212) Gallery (163) mollywood (161) Gulf (146) sports (143) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (29) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ടാറ്റ കാറുകൾക്ക് കിടിലൻ ഓണം ഓഫർ

Share it:



കൊച്ചി: കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി ടാറ്റ മോട്ടോഴ്സ്. വിവിധ മോഡലുകൾക്ക് 2.25 ലക്ഷം രൂപവരെയുള്ള ഓഫറുകളാണ് ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചിരിക്കുന്നത്. 

പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് വേരിയന്‍റുകള്‍ക്കാണ് ഓഫറുകൾ. നേരിട്ടുള്ള വിലക്കിഴിവിന് പുറമെ എക്‌സ്‌ചേഞ്ച് ബോണസ്, സ്‌ക്രാപ്പേജ് ബോണസ്, ലോയല്‍റ്റി അലവന്‍സ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടുകള്‍ എന്നിവയും വേഗത്തിലുള്ള ഡെലിവറിയും ആകര്‍ഷകമായ വായ്പാ പദ്ധതികളും കമ്പനി നല്‍കുന്നുണ്ട്. പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് പരമാവധി 77,500 രൂപ വരെയാണ് ഇളവ്.

ടാറ്റ കര്‍വ്വ്: 77,500 രൂപ വരെ

ടാറ്റ നെക്‌സണ്‍: 72,500 രൂപ വരെ

ടാറ്റ ആള്‍ട്രോസ്: 54,500 രൂപ വരെ

ഹാരിയര്‍, സഫാരി: 47,000 രൂപ വരെ

ഇലക്ട്രിക് മോഡലുകള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന ഓഫറുകള്‍ നല്‍കിയിരിക്കുന്നത്

ഹാരിയര്‍ ഇവി: 1 ലക്ഷം വരെയുള്ള ലോയല്‍റ്റി ആനുകൂല്യങ്ങളും സൗജന്യ ഇന്‍ഷുറന്‍സും ഉള്‍പ്പെടെ 2.25 ലക്ഷം രൂപയുടെ ആനുകൂല്യമാണ് ഹാരിയര്‍ ഇവിക്ക് ലഭിക്കുന്നത്.

നെക്‌സണ്‍ ഇവി: 60,000 രൂപ വരെ

കര്‍വ്വ് ഇവി: 55,000 രൂപ വരെ

അതേസമയം ഈ ഓഫറുകള്‍ ഉപഭോക്താക്കള്‍ വാഹനം വാങ്ങുന്ന നഗരം, ഡീലര്‍ഷിപ്പ്, കാറിന്‍റെ വേരിയന്‍റ്, കളര്‍, ലഭ്യത എന്നിവയ്ക്കനുസരിച്ച് വ്യത്യാസപ്പെടാം. കൃത്യമായ ഓഫര്‍ വിവരങ്ങള്‍ അറിയാന്‍ അടുത്തുള്ള അംഗീകൃത ടാറ്റ ഡീലര്‍ഷിപ്പുമായി ബന്ധപ്പെടുക.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


Share it:

auto

Post A Comment:

Portable Mini Air Cooler Fan with LED Light