പത്തനംതിട്ട: പത്താം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛനടക്കം ഏഴ് പേർക്കെതിരെ കേസ്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്‌തു. വിദേശത്തുള്ള കുട്ടിയുടെ അച്ഛനെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.
കൂടുതല്‍ പേരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്ന വാടക കെട്ടിടത്തിന്‍റെ ഉടമയും കെട്ടിടത്തിലെ മറ്റൊരു താമസക്കാരനുമാണ് നിലവില്‍ അറസ്റ്റിലായത്. കുട്ടി ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്വന്തം അച്ഛനില്‍ നിന്ന് ലൈംഗിക ചൂഷണം നേരിടുന്നത്.
മലയാലപ്പുഴ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഒരു കേസ് പെരുനാട് പൊലീസിന് കൈമാറും. സഹപാഠികളോടാണ് കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായ കാര്യം പറഞ്ഞത്. ഇത് പിന്നീട് സി ഡബ്ലിയുസി വഴി പൊലീസില്‍ എത്തുകയായിരുന്നു.
Join Our Whats App group

Post A Comment: