www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2036) Idukki (1949) Mostreaded (1617) Crime (1512) National (1261) Entertainment (859) world (450) Viral (448) Video (362) Health (212) Gallery (163) mollywood (161) Gulf (146) sports (144) Trending (109) business (103) bollywood (90) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (29) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) Fashion (14) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

സ്വർണവിലയിൽ ഇടിവ്

Share it:



കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 1920 രൂപയാണ് കുറഞ്ഞത്. ഇതോടെ 1,12,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഗ്രാമിന് ആനുപാതികമായി 240 രൂപയാണ് കുറഞ്ഞത്. 14,015 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഉയര്‍ന്നുനില്‍ക്കുന്ന എണ്ണവില അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇത് പണപ്പെരുപ്പനിരക്ക് ഉയരാന്‍ കാരണമാക്കുമെന്നതിനാല്‍ പലിനിരക്ക് വര്‍ധിപ്പിക്കാന്‍ അമേരിക്കന്‍ കേന്ദ്രബാങ്ക് തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. 

പലിശനിരക്ക് ഉയര്‍ത്തുന്നത് സ്വര്‍ണത്തിന്‍റെ ആകര്‍ഷണം കുറയ്ക്കാന്‍ ഇടയാക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ട്രെന്‍റിൽ മറഞ്ഞിരിക്കുന്ന അപകടം 

ട്രെൻഡിനൊപ്പം സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഏറെയും. ലോകത്ത് എവിടെയോ തുടങ്ങിയ റെട്രോ ട്രെന്‍റ് ഇങ്ങ് കേരളത്തിലും വ്യാപകമായിരിക്കുകയാണ്. ബോളിവുഡ് സ്റ്റൈൽ മുതൽ ഗ്യാങ്സ്റ്റർ സ്റ്റൈൽ വരെ പരീക്ഷിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിടാൻ തിടുക്കം കൂട്ടുകയാണ് ഏവരും. 

ഗ്യാങ്സ്റ്റര്‍ ഫോട്ടോകളും കപ്പിള്‍ ഫോട്ടോകളും ഫാമിലി ഫോട്ടോകളുമെല്ലാം 40 വര്‍ഷം സഞ്ചരിച്ച് പുറകോട്ടു പോയി. ചാറ്റ്ജിപിടിയില്‍ ആദ്യ തവണ പ്രോംപ്റ്റ് കൊടുത്തു നോക്കി ശരിയാത്തവര്‍ പല തവണ ഫോട്ടോകളും സ്‌റ്റൈലുകളും മാറ്റിക്കൊടുത്തു കൊണ്ടിരിക്കുകയാണ്. 

എന്നാൽ ട്രെന്‍റിനൊപ്പമുള്ള ഈ ഒഴുക്ക് അപകടമുണ്ടാക്കുമെന്ന മുന്നറിയിപ്പും വിദഗ്ദർ നൽകുന്നുണ്ട്. വ്യക്തിഗത വിവരങ്ങളുടെ ചോര്‍ച്ചയ്ക്കും ദുരുപയോഗത്തിനും വരെ ഇവ ഉപയോഗിക്കപ്പെട്ടേക്കാമെന്നതാണ് ഭീഷണി. ഉപയോക്താക്കള്‍ അപ്ലോഡ് ചെയ്യുന്ന മുഖത്തിന്‍റെ ചിത്രങ്ങളില്‍ നിന്ന് കമ്പനികള്‍ കൃത്യമായ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നു. ഈ വിവരങ്ങള്‍ ഭാവിയില്‍ എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കപ്പെട്ടേക്കാം. 

നമ്മള്‍ അപ്ലോഡ് ചെയ്യുന്ന ഹൈ റെസല്യൂഷന്‍ ഫോട്ടോകള്‍ വഴി നിര്‍മിച്ചെടുക്കുന്ന എഐ ചിത്രങ്ങള്‍ തട്ടിപ്പുകാര്‍ക്ക് വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കാനും ഡീപ്ഫേക്ക് വിഡിയോകളും ചിത്രങ്ങളും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകള്‍ നടത്താന്‍ വരെ ഉപയോഗിക്കാം. 

വ്യക്തിഗത ഫോട്ടോകള്‍ അപ്ലോഡ് ചെയ്യുമ്പോള്‍ ചിത്രങ്ങള്‍ എവിടെയെങ്കിലും സൂക്ഷിക്കപ്പെടുന്നുണ്ടോ, ഇത് എങ്ങനെ ഉപയോഗിക്കപ്പെടുന്നു തുടങ്ങിയ കാര്യങ്ങളില്‍ നമുക്ക് ഇന്നും വ്യക്തതയില്ല.

നമ്മുടെ വ്യക്തിഗത വിവരങ്ങള്‍ തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ക്ക് കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഡാറ്റ അനലിറ്റിക്‌സ് കമ്പനികള്‍ക്കോ പരസ്യ ഏജന്‍സികള്‍ക്കോ വരെ നമ്മുടെ വിവരങ്ങള്‍ വില്‍ക്കപ്പെട്ടേക്കാമെന്നും സൈബര്‍ സുരക്ഷാ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. മുഖത്ത് മാത്രം ഒതുങ്ങുന്നതല്ല നമ്മുടെ സ്വകാര്യത എന്നും ഓര്‍ക്കണം. അപ്ലോഡ് ചെയ്യുന്ന ഒരു ഫോട്ടോയില്‍ നമ്മുടെ വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റ് കാണാമെങ്കില്‍ പോലും അപകടം തിരിച്ചറിയണം. 

വ്യക്തിഗതമായി നമ്മളെ തിരിച്ചറിയാന്‍ സഹായിക്കുന്ന എല്ലാ വിവരവും സ്വകാര്യതയിലേക്ക് നമ്മളുടെ ആക്‌സസ് കൊടുക്കുന്നതിന് തുല്യമാണെന്ന് ഓര്‍ക്കുക. ചിത്രങ്ങളില്‍ മെറ്റാഡാറ്റ ഉള്‍പ്പെടെ ഓഫ് ചെയ്ത ശേഷമേ അപ്ലോഡ് ചെയ്യാന്‍ പാടുള്ളൂ.

ഇതെല്ലാം മാറ്റി നിര്‍ത്തിയാലും പ്രശ്‌നങ്ങള്‍ തീരുന്നില്ല. എഐ എപ്പോഴും നിര്‍മിക്കുക സോ കോള്‍ഡ് പെര്‍ഫക്ട് ചിത്രങ്ങളായിരിക്കും. പ്രോംപ്റ്റ് കൊടുത്ത് പുറത്തു വരുന്ന ചിത്രങ്ങള്‍ ഉപയോക്താക്കളില്‍ മിഥ്യയായ സൗന്ദര്യ മാനദണ്ഡങ്ങള്‍ വളര്‍ത്താനുള്ള സാധ്യതയുമുണ്ട്. റിയല്‍ ലൈഫിലെ സ്വന്തം ചിത്രവുമായി എഐ രൂപത്തെ താരതമ്യം ചെയ്യുന്നത് ആളുകളില്‍ ആത്മവിശ്വാസക്കുറവുണ്ടാക്കുമെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.


Share it:

business

Post A Comment:

Portable Mini Air Cooler Fan with LED Light