www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2036) Idukki (1949) Mostreaded (1617) Crime (1511) National (1261) Entertainment (859) world (450) Viral (448) Video (362) Health (212) Gallery (163) mollywood (161) Gulf (146) sports (144) Trending (109) business (102) bollywood (90) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (29) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) Fashion (14) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

മദ്യലഹരിയിൽ ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച കഞ്ഞിവെള്ളം വീണത് എട്ട് വയസുകാരിയുടെ ദേഹത്ത്; യുവാവ് അറസ്റ്റിൽ

Share it:



മലപ്പുറം: മദ്യലഹരിയിൽ യുവതിക്ക് നേരെ ഭർത്താവ് ഒഴിച്ച തിളച്ച കഞ്ഞിവെള്ളം വീണ് എട്ട് വയസുകാരിക്ക് ഗുരുതര പരുക്ക്. മലപ്പുറം അരീക്കോടാണ് സംഭവം നടന്നത്. കുട്ടിയുടെ കാലുകള്‍ക്കാണ് പൊള്ളലേറ്റത്. ആദ്യം സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവവുമായി ബന്ധപ്പെട്ട് കക്കാടംപൊയില്‍ നടുവഴി വീട്ടില്‍ എം. മജുവിനെ (47) അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ ഭാര്യയുമായി വഴക്കുണ്ടാക്കുന്നതിനിടെ അടുക്കളയില്‍നിന്നു തിളച്ച കഞ്ഞിവെള്ളം ഭാര്യക്കുനേരെ ഒഴിക്കുകയായിരുന്നു. 

ഭാര്യ ഒഴിഞ്ഞുമാറിയതിനെത്തുടര്‍ന്ന്, സമീപത്തുണ്ടായിരുന്ന മകളുടെ ദേഹത്തേക്ക് തിളച്ച വെള്ളം പതിക്കുകയായിരുന്നു. പരുക്കേറ്റ കുട്ടിയെ മജു തന്നെയാണ് ആദ്യം ആശുപത്രിയിലെത്തിച്ചതെങ്കിലും, പൊലീസ് കേസെടുക്കുമെന്ന് ഭയന്ന് പിന്നീട് ഇയാള്‍ ഒളിവില്‍ പോയി. ചൊവ്വാഴ്ച ചുണ്ടത്തുപൊയിലില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. 

നിലമ്പൂര്‍ ഡിവൈഎസ്പി എജെ ജോണ്‍സണ്‍, അരീക്കോട് ഇന്‍സ്പെക്ടര്‍ സിആര്‍ ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ട്രെന്‍റിൽ മറഞ്ഞിരിക്കുന്ന അപകടം 

ട്രെൻഡിനൊപ്പം സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഏറെയും. ലോകത്ത് എവിടെയോ തുടങ്ങിയ റെട്രോ ട്രെന്‍റ് ഇങ്ങ് കേരളത്തിലും വ്യാപകമായിരിക്കുകയാണ്. ബോളിവുഡ് സ്റ്റൈൽ മുതൽ ഗ്യാങ്സ്റ്റർ സ്റ്റൈൽ വരെ പരീക്ഷിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിടാൻ തിടുക്കം കൂട്ടുകയാണ് ഏവരും. 

ഗ്യാങ്സ്റ്റര്‍ ഫോട്ടോകളും കപ്പിള്‍ ഫോട്ടോകളും ഫാമിലി ഫോട്ടോകളുമെല്ലാം 40 വര്‍ഷം സഞ്ചരിച്ച് പുറകോട്ടു പോയി. ചാറ്റ്ജിപിടിയില്‍ ആദ്യ തവണ പ്രോംപ്റ്റ് കൊടുത്തു നോക്കി ശരിയാത്തവര്‍ പല തവണ ഫോട്ടോകളും സ്‌റ്റൈലുകളും മാറ്റിക്കൊടുത്തു കൊണ്ടിരിക്കുകയാണ്. 

എന്നാൽ ട്രെന്‍റിനൊപ്പമുള്ള ഈ ഒഴുക്ക് അപകടമുണ്ടാക്കുമെന്ന മുന്നറിയിപ്പും വിദഗ്ദർ നൽകുന്നുണ്ട്. വ്യക്തിഗത വിവരങ്ങളുടെ ചോര്‍ച്ചയ്ക്കും ദുരുപയോഗത്തിനും വരെ ഇവ ഉപയോഗിക്കപ്പെട്ടേക്കാമെന്നതാണ് ഭീഷണി. ഉപയോക്താക്കള്‍ അപ്ലോഡ് ചെയ്യുന്ന മുഖത്തിന്‍റെ ചിത്രങ്ങളില്‍ നിന്ന് കമ്പനികള്‍ കൃത്യമായ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നു. ഈ വിവരങ്ങള്‍ ഭാവിയില്‍ എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കപ്പെട്ടേക്കാം. 

നമ്മള്‍ അപ്ലോഡ് ചെയ്യുന്ന ഹൈ റെസല്യൂഷന്‍ ഫോട്ടോകള്‍ വഴി നിര്‍മിച്ചെടുക്കുന്ന എഐ ചിത്രങ്ങള്‍ തട്ടിപ്പുകാര്‍ക്ക് വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കാനും ഡീപ്ഫേക്ക് വിഡിയോകളും ചിത്രങ്ങളും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകള്‍ നടത്താന്‍ വരെ ഉപയോഗിക്കാം. 

വ്യക്തിഗത ഫോട്ടോകള്‍ അപ്ലോഡ് ചെയ്യുമ്പോള്‍ ചിത്രങ്ങള്‍ എവിടെയെങ്കിലും സൂക്ഷിക്കപ്പെടുന്നുണ്ടോ, ഇത് എങ്ങനെ ഉപയോഗിക്കപ്പെടുന്നു തുടങ്ങിയ കാര്യങ്ങളില്‍ നമുക്ക് ഇന്നും വ്യക്തതയില്ല.

നമ്മുടെ വ്യക്തിഗത വിവരങ്ങള്‍ തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ക്ക് കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഡാറ്റ അനലിറ്റിക്‌സ് കമ്പനികള്‍ക്കോ പരസ്യ ഏജന്‍സികള്‍ക്കോ വരെ നമ്മുടെ വിവരങ്ങള്‍ വില്‍ക്കപ്പെട്ടേക്കാമെന്നും സൈബര്‍ സുരക്ഷാ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. മുഖത്ത് മാത്രം ഒതുങ്ങുന്നതല്ല നമ്മുടെ സ്വകാര്യത എന്നും ഓര്‍ക്കണം. അപ്ലോഡ് ചെയ്യുന്ന ഒരു ഫോട്ടോയില്‍ നമ്മുടെ വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റ് കാണാമെങ്കില്‍ പോലും അപകടം തിരിച്ചറിയണം. 

വ്യക്തിഗതമായി നമ്മളെ തിരിച്ചറിയാന്‍ സഹായിക്കുന്ന എല്ലാ വിവരവും സ്വകാര്യതയിലേക്ക് നമ്മളുടെ ആക്‌സസ് കൊടുക്കുന്നതിന് തുല്യമാണെന്ന് ഓര്‍ക്കുക. ചിത്രങ്ങളില്‍ മെറ്റാഡാറ്റ ഉള്‍പ്പെടെ ഓഫ് ചെയ്ത ശേഷമേ അപ്ലോഡ് ചെയ്യാന്‍ പാടുള്ളൂ.

ഇതെല്ലാം മാറ്റി നിര്‍ത്തിയാലും പ്രശ്‌നങ്ങള്‍ തീരുന്നില്ല. എഐ എപ്പോഴും നിര്‍മിക്കുക സോ കോള്‍ഡ് പെര്‍ഫക്ട് ചിത്രങ്ങളായിരിക്കും. പ്രോംപ്റ്റ് കൊടുത്ത് പുറത്തു വരുന്ന ചിത്രങ്ങള്‍ ഉപയോക്താക്കളില്‍ മിഥ്യയായ സൗന്ദര്യ മാനദണ്ഡങ്ങള്‍ വളര്‍ത്താനുള്ള സാധ്യതയുമുണ്ട്. റിയല്‍ ലൈഫിലെ സ്വന്തം ചിത്രവുമായി എഐ രൂപത്തെ താരതമ്യം ചെയ്യുന്നത് ആളുകളില്‍ ആത്മവിശ്വാസക്കുറവുണ്ടാക്കുമെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light