പാലക്കാട്: അട്ടപ്പാടിയിൽ അമ്മയുടെയും കുഞ്ഞിനെയും കൊലപ്പെടുത്തി ചാക്കിൽകെട്ടി ഉപേക്ഷിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ അറസ്റ്റിലായ പ്രതി പ്രൊവത് ദാസിനെ ചോദ്യം ചെയ്‌തതിൽ നിന്നാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ അടക്കം പുറത്തു വന്നത്.
35കാരിയായ യുവതിയും നാല് വയസുള്ള മകളുമാണ് കൊല്ലപ്പെട്ടത്. യുവതിയുടെ ഭർത്താവിന്‍റെ സുഹൃത്താണ് പ്രതി പ്രൊവത് ദാസ്. പശ്ചിമ ബംഗാളില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്.
കൊല്ലപ്പെട്ട പ്രോണിതയുടെ ഭര്‍ത്താവ് മംഗലാപുരത്തെക്ക് ജോലിക്ക് പോയപ്പോള്‍ പ്രതി യുവതിയെയും കുഞ്ഞിനേയും കൂട്ടി കേരളത്തിലേക്ക് വരികയായിരുന്നു. യുവതി ഗർഭിണിയായെന്ന സംശയം വന്നതോടെയാണ് ഇരുവർക്കുമിടയിൽ അസ്വാരസ്യം ഉടലെടുക്കുന്നത്. തുടർന്ന് കോട്ടത്തറ ആശുപത്രിയില്‍ യുവതി ഗര്‍ഭിണിയാണോ എന്നറിയാന്‍ പരിശോധന നടത്തിയിരുന്നു.
പരിശോധന ഫലം വാങ്ങാതെ ഇരുവരും മടങ്ങിപ്പോയി. ഇതിന് ശേഷമാണ് ഇരുവരും തമ്മില്‍ തര്‍ക്കമായത്. ഇരുവരും മദ്യപിച്ച് വഴക്കുണ്ടായി. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. അമ്മയെ കഴുത്തറുത്ത് കൊല്ലുന്നത് കണ്ടുനിന്ന കുഞ്ഞിനെ പ്രതി കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു.
Join Our Whats App group

Post A Comment: