ഇടുക്കി: പീരുമേട്ടിൽ വയോധികയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുന്ന് പുതുവലിൽ താമസിക്കുന്ന ജ്ഞാനമമ്മയാണ് മരിച്ചത്. 61 വയസായിരുന്നു. പകൽ ജോലിക്ക് പോയ മകൻ വൈകിട്ട് അഞ്ചോടെയാണ് വീട്ടിലെത്തിയത്. ഈ സമയത്ത് അമ്മയെ കാണാനില്ലായിരുന്നു.
ഇയാൾ വിവരം അറിയിച്ചതനുസരിച്ച് അയൽവാസികളുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് കിണറ്റിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പീരുമേട് അഗ്നിരക്ഷാ സേനാംഗങ്ങളുടെ നേതൃത്വത്തിൽ രാത്രിയോടെ മൃതദേഹം പുറത്തെടുത്തു. നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp

Post A Comment: