www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2058) Idukki (1975) Mostreaded (1617) Crime (1524) National (1268) Entertainment (862) world (452) Viral (450) Video (363) Health (213) Gallery (163) mollywood (161) Gulf (147) sports (144) Trending (109) business (103) bollywood (90) Science (80) Food (53) Travel (44) kollywood (39) Gossip (38) Tech (37) editorial (35) auto (31) featured (27) Sex (25) Beauty (21) hollywood (19) Fashion (15) shortfilm (15) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അയൽവാസി നൽകിയ നാടൻ ബോംബ് കടിച്ചു; 35 കാരൻ മരിച്ചു

Share it:



ഭോപ്പാൽ: മധുരപലഹാരമെന്ന് പറഞ്ഞ് അയൽവാസി നൽകിയ നാടൻ ബോംബ് വായിലിരുന്ന് പൊട്ടി യുവാവ് മരിച്ചു. മധ്യപ്രദേശിലെ ഡിന്‍ഡോരി ജില്ലയിലാണ് സംഭവം. പഡാരിയ ഛാന്ത ഗ്രാമത്തിലെ രാജേന്ദ്ര ബറൗട്ടിയയാണ് (35) കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ രാമഭഗത് ബറൗട്ടിയയെ പോലീസ് അറസ്റ്റ് ചെയ്തു.

അത്താഴത്തിന് ശേഷം രാജേന്ദ്രയും കുടുംബവും വീടിന്‍റെ മുറ്റത്ത് തീ കാഞ്ഞിരിക്കുമ്പോഴാണ് അയല്‍വാസിയായ രാമഭഗത് അവിടേക്ക് എത്തിയത്. ഇരുവരും സംസാരിക്കുന്നതിനിടെ രാമഭഗത് തന്‍റെ കൈവശമുണ്ടായിരുന്ന ഒരു സാധനം രസഗുളയാണെന്ന് പറഞ്ഞ് രാജേന്ദ്രയ്ക്ക് കഴിക്കാന്‍ നല്‍കുകയായിരുന്നു.

മധുരപലഹാരമാണെന്ന് കരുതി രാജേന്ദ്ര അത് വായിലിട്ട് കടിച്ചതും വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. കാട്ടുപന്നികളെ കൊല്ലാന്‍ ഉപയോഗിക്കുന്ന നാടന്‍ സ്‌ഫോടകവസ്തുവാണ് രസഗുളയുടെ രൂപത്തില്‍ നല്‍കിയതെന്ന് ഡിന്‍ഡോരി കോട്വാലി ഇന്‍സ്‌പെക്ടര്‍ ദുര്‍ഗ പ്രസാദ് നാഗ്പുരെ വ്യക്തമാക്കി.

സ്‌ഫോടനത്തില്‍ രാജേന്ദ്രയുടെ വായയ്ക്കും താടിയെല്ലിനും ഗുരുതരമായി പരുക്കേറ്റു. കുടുംബാംഗങ്ങള്‍ ഉടന്‍ തന്നെ ഇദ്ദേഹത്തെ ഓട്ടോറിക്ഷയില്‍ ഡിന്‍ഡോരി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


Share it:

National

Post A Comment:

Portable Mini Air Cooler Fan with LED Light