തെന്നിന്ത്യൻ താര സുന്ദരി നയൻതാരയുടെ വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം. ഇന്നലെയായിരുന്നു നയൻതാര - വിഘ്നേശ് വിവാഹം നടന്നത്. വിവാഹ വേദിയിൽ നയൻതാരയെ ചുംബിക്കുന്ന വിഘ്നേശിന്‍റെ ചിത്രം ഇന്നലെ വൈറലായിരുന്നു.
ഇതിനു പിന്നാലെ വിവാഹത്തിന്‍റെ കൂടുതൽ ചിത്രങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. രാജകുമാരിയെ പോലെ മനോഹരിയായി വിവാഹ വേദിയിലേക്കെത്തുന്ന നയൻതാരയാണ് ചിത്രത്തിലെ പ്രധാന ആകർഷണം. പരമ്പരാഗത ശൈലിയും മോഡേൺ എലമന്‍റുകളും ഒരുപോലെ സമന്വയിപ്പിച്ചാണ് നയൻതാരയുടെ വിവാഹ വസ്ത്രങ്ങൾ ഒരുക്കിയത്.
ചുവപ്പ് നിറത്തിലുള്ള ഹാൻഡ് ക്രാഫ്റ്റ് സാരിയിലാണ് നയൻതാര തന്‍റെ പ്രൗഡഗംഭീരമായ ചടങ്ങിലേക്ക് എത്തിയത്. ഹൊയ്സാള ക്ഷേത്രത്തിലെ കൊത്തുപണികളിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുള്ള എംബ്രോയിഡറിയാണ് സാരിയിൽ നൽകിയത്.
റൗണ്ട് നെക്കും ഫുൾ സ്ലീവുമാണ് ബ്ലൗസിനു നൽകിയത്. സ്ലീവിൽ ലക്ഷ്‌മി ദേവിയെ പ്രതിനിധാനം ചെയ്യുന്ന മോട്ടിഫ്‌സും നൽകിയിട്ടുണ്ട്. മരതകം കൊണ്ടുള്ള ആഭരണങ്ങളാൽ തിളക്കമാർന്നതായിരന്നു താരത്തിന്‍റെ ആക്സസറീസുകൾ.
സാംബിയൻ എമറാൾഡ് ചോക്കർ, ഇതിനായി മാത്രം രൂപകൽപ്പന ചെയ്‌ത പോൾക്കി, റഷ്യൻ ടംബിൾ നെക്ലേസ്, ഏഴു ലയറുകളിലായി കിടക്കുന്ന സത്ലഡ വജ്രമാല. റോട് കട്ട്, പോൾക്കി, മരതകം തുടങ്ങിയ ആഭരണങ്ങളാണ് താരത്തിനായി ഒരുക്കിയത്.
കാതിൽ മരതകവും വജ്രവും കൊണ്ടുള്ള മാംഗ് ടിക്കയും കൂടിയായതോടെ നയൻസിന്‍റെ ലുക്ക് പൂർണമായി. ഹാൻഡ് ക്രാഫ്റ്റ് ചെയ്‌ത കസവുമുണ്ടും ഷർട്ടുമായിരുന്നു വിഘ്നേശിന്‍റെ വേഷം. ഏക് താർ എംബ്രോയിഡറി ചെയ്‌ത ഷാൾ കൂടി താരം പെയർ ചെയ്‌തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ പൂർണം
ഇടുക്കി: ബഫർ സോൺ വിഷയത്തിൽ ഇടുക്കി ജില്ലയിൽ എൽ.ഡി.എഫ് ആഹ്വാനം ചെയ്‌ത അപ്രതീക്ഷിത ഹർത്താൽ പൂർണം. പൊതുഗതാഗതം പൂർണമായും സ്‌തംഭിച്ചു. സ്വകാര്യ വാഹനങ്ങൾ അപൂർവമായി മാത്രമാണ് നിരത്തിലിറങ്ങുന്നത്. ഹൈറേഞ്ചിലും ലോ റേഞ്ചിലും നിരത്തുകൾ ഒരുപോലെ ഒഴിഞ്ഞു കിടക്കുകയാണ്. തോട്ടങ്ങളിലും പണികൾ നടക്കുന്നില്ല.
സർക്കാർ ഓഫീസുകളിൽ അടക്കം ഹാജർ നില കുറവാണ്. ചിലയിടത്ത് ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്നുണ്ട്. എൽഡിഎഫിന്‍റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികളും നടത്തുന്നുണ്ട്.
സംരക്ഷിത വനമേഖലക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീംകോടതി വിധിക്കെതിരെയാണ് എൽഡിഎഫ് ജില്ലയിൽ അപ്രതീക്ഷിത ഹർത്താലിന് ആഹ്വാനം ചെയ്‌തത്. വിധി റദ്ദാക്കണമെന്നും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഇടപെടണെമെന്നും ആവശ്യപ്പെട്ട് എൽഡിഎഫ് ഇടുക്കി ജില്ലാ കമ്മറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയുള്ള ഹർത്താലിൽ നിന്ന് അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലിന് മുന്നോടിയായി ഇന്നലെ വൈകീട്ട് വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. സുപ്രിംകോടതി വിധിക്കെതിരെ എല്‍ഡിഎഫ് ഇടുക്കി ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തെങ്കിലും, കേരളത്തിന്‍റെ ആശങ്ക സംബന്ധിച്ച് സർക്കാർ തലത്തിൽ നിന്ന് രേഖാമൂലം ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങളും പറയുന്നു.
Post A Comment: