ചെന്നൈ: ചുവപ്പിൽ അതിസുന്ദരിയായി നടി സാമന്ത പ്രഭു. ഗോവയിൽ നടക്കുന്ന ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിലാണ് നടി പുതിയ ഭാവത്തിൽ എത്തിയത്.
രേഷാ ബജാജ് ഡിസൈൻ ചെയ്‌ത ഫുൾ സ്ലീവ് ബ്ലൗസിനൊപ്പം ചുവപ്പ് കോ-ഓർഡ് സെറ്റാണ് സാമന്ത ധരിച്ചിരിക്കുന്നത്. മെറൂൺ, സിൽവർ നിറങ്ങളിലുള്ള എംബ്രോയ്‌ഡറി സ്ലീവിൽ നിറയുന്നുണ്ട്. ഫ്ലോറൽ ഡിസൈനുകളാണ് നെക്‌ലൈനിലെ ആകർഷണം.
ചുവപ്പ് നെറ്റ് തുണിയും നെക്‌ലൈനിൽ ഉപയോഗിച്ചിട്ടുണ്ട്. സാറ്റിൻ സ്‌കർട്ട് ആണ് സമാന്ത പെയർ ചെയ്‌തത്. സ്ക്കർട്ടിലെ ഹൈ സ്ലിറ്റ് താരത്തിന് ഗ്ലാമർ ലുക്ക് നൽകുന്നു. എംബ്രോയ്‌ഡറി ചെയ്‌ത ദുപ്പട്ട ഒരു വശത്തു കൂടെ ധരിച്ചിരിക്കുന്നു. ഡയമണ്ട് സ്റ്റഡുകൾ മാത്രമാണ് ആക്‌സസറി. ഈ ഡ്രസിലുള്ള ഏതാനും ചിത്രങ്ങൾ സമാന്ത സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. റെഡ് മാജിക് എന്നാണ് ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: