മുംബൈ: ഒട്ടേറെ രഹസ്യങ്ങളുടെ ചുരുൾ അഴിയുന്ന വേദിയാണ് ബിഗ് ബോസ് റിയാലിറ്റി ഷോ. നടി കുനികാ സദാനന്ദിന്‍റെ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗായകൻ കുമാർ സാനുവുമായി പ്രണയത്തിലാണെന്ന വാർത്തകൾ നേരത്തെ കുനികാ സദാനന്ദിനെ കുറിച്ച് പുറത്തു വന്നിരുന്നു.
ഒരു അഭിമുഖത്തിൽ സാനുവിന് താനൊരു ഭാര്യയെ പോലെയായിരുന്നുവെന്ന് കുനിക തുറന്നു പറഞ്ഞിരുന്നു. ബിഗ് ബോസിന്‍റെ 19-ാം സീസണിൽ ഈ ബന്ധത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് കുനിക. വിവാഹിതനായ ഒരാളുമായി തനിക്ക് ലിവിങ് റിലേഷൻ ഉണ്ടായിരുന്നുവെന്നും 27 വർഷം താൻ ആ രഹസ്യ ബന്ധം സൂക്ഷിച്ചിരുന്നുവെന്നും കുനിക പറയുന്നു.
അദ്ദേഹം മറ്റൊരു പെൺകുട്ടിയുമായി ബന്ധം സ്ഥാപിക്കുകയും തന്നെ വഞ്ചിച്ചുവെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്യുന്നതുവരെ ആ ബന്ധം തുടർന്നെന്നും നടി പറഞ്ഞു. പിന്നീട് ആ ബന്ധം ഉപേക്ഷിച്ചു. ഒരിക്കലും ആ ബന്ധത്തെ കുറിച്ച് തുറന്നു പറഞ്ഞിട്ടില്ല. ഇപ്പോൾ ഇതെല്ലാം വെളിപ്പെടുത്തിയപ്പോൾ മനസിന്‍റെ ഭാരം കുറഞ്ഞെന്നും നടി പറഞ്ഞു.
അദ്ദേഹം വിവാഹിതനായിരുന്നെങ്കിലും ഭാര്യയുമായി വേർപ്പെട്ടാണ് കഴിഞ്ഞിരുന്നത്. അക്കാലത്ത് ഞാൻ വിവാഹിതയായിരുന്നില്ല. ഞങ്ങൾ ഒരുമിച്ചാണ് താമസിച്ചിരുന്നത്. ബോളിവുഡ് സിനിമകളിലും സിനിമകളിലും സീരിയലുകളിലും നിറഞ്ഞു നിന്ന കനിക ഒരു ഗായിക കൂടിയാണ്. 51 ഓളം ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
ബാല്യകാലത്തുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നൂറ
കൊച്ചി: ഏഷ്യാനെറ്റിൽ ആരംഭിച്ച ബിഗ് ബോസ് സീസൺ ഏഴ് ജനപ്രീതി നേടി മുന്നേറുകയാണ്. ഷോയിലെ ലെസ്ബിയൻ കപ്പിൾസായ നൂറയും ആദിലയുമാണ് ശ്രദ്ധേയ താരങ്ങൾ. മലയാളികൾക്ക് സുപരിചിതമല്ലാത്ത ലെസ്ബിയൻ ദമ്പതികളുടെ അനുഭവങ്ങൾ ഇവരിലൂടെ പുറം ലോകം അറിയുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ ബിഗ് ബോസിനുണ്ട്.
അതേസമയം ബാല്യകാലത്തിലുണ്ടായ ഒരു ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നൂറ. ലൈഫ് ടാസ്ക് ടൈമിലാണ് നൂറ അത് തുറന്നു പറഞ്ഞത്.
എട്ട് ഒമ്പത് ക്ലാസിൽ പഠിക്കുമ്പോളായിരുന്നു മോശം അനുഭവം ജീവിതത്തിൽ ഉണ്ടായതെന്ന് നൂറ പറയുന്നു. ഞാനും അനിയത്തിയും പതിവായി ട്യൂഷന് പോകുമായിരുന്നു. അങ്ങനെ ഒരു ദിവസം ട്യൂഷന് പോകുന്ന വഴിയിൽ ഒരാൾ കടയിലേക്കുള്ള വഴി ചോദിച്ച് എന്‍റെയടുത്തെത്തി. പാവാടയായിരുന്നു ഞാൻ അന്ന് ധരിച്ചിരുന്നത്. അന്ന് വലിയ ബുദ്ധിയോ വിവരമോ ഉള്ള പ്രായമല്ല.ആ പ്രായത്തിലൊക്കെ ഞാനൊരു മണ്ടിയായിരുന്നു. അയാൾ അറബിയിൽ എന്നോട് വഴി ചോദിച്ചു, എനിക്ക് അറബി അറിയില്ലാത്തത് കൊണ്ട് ഞാൻ ഇംഗ്ലീഷിലാണ് മറുപടി നൽകിയത്. അയാളെ സഹായിക്കാൻ വഴി പറഞ്ഞുകൊടുക്കാൻ ഞാൻ അയാൾക്കൊപ്പം പോയി. പക്ഷെ അയാൾ എന്നെ കൊണ്ടുപോയത് അടുത്തുള്ള ബിൽഡിങ്ങിന്‍റെ മുകളിലേക്കാണ്, അവിടെ വെച്ച് അയാൾ കഴുത്തിൽ ക.ത്തി വെച്ചു അങ്ങനെ ഞാൻ അബ്യുസഡ് ആയിട്ടുണ്ട്.
വലിയ ട്രോമാ തന്നെയായിരുന്നു എന്നാൽ മാതാപിതാക്കളോട് പറയാൻ ഭയമായിരുന്നു. ആരോടെങ്കിലും പറഞ്ഞാൽ അവരൊക്കെ എന്ത് വിചാരിക്കും എന്ന തോന്നലായിരുന്നു എന്നിൽ ആ സമയം ഉണ്ടായിരുന്നത് എന്ന് നൂറ പറഞ്ഞു . തന്‍റെ പങ്കാളിയോടും അനുജത്തിയോടും മാത്രേ ഞാൻ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുള്ളു എന്നാണ് നൂറ പറഞ്ഞത്.
Post A Comment: