www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1767) Idukki (1736) Mostreaded (1611) Crime (1359) National (1183) Entertainment (826) Viral (419) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഹോട്ട് ലുക്കിൽ ഷാരൂഖും ദീപികയും; പത്താൻ ഗാനം പുറത്ത്

pathaan-song
Share it:

shah-rukh-khan-and-deepika-padukone-pathaan-song-


മുംബൈ: ആരാധകരെ ത്രസിപ്പിച്ച് ഷാരൂഖ് ഖാന്‍റെ പത്താൻ ചിത്രത്തിലെ ആദ്യ ഗാനം. ഭേഷരം രംഗ് എന്ന ഗാനമാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. പെപ്പി ഡാന്‍സ് നമ്പറോടു കൂടിയ ഗാനത്തില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് ഷാരുഖ് ഖാനും ദീപികയും പ്രത്യക്ഷപ്പെടുന്നത്.   

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പത്താന്‍. നാലു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള സൂപ്പര്‍താരത്തിന്‍റെ തിരിച്ചുവരവാണ് ചിത്രം. 

shah-rukh-khan-and-deepika-padukone-pathaan-song-

കുമാറിന്‍റെ വരികള്‍ക്ക് വിശാലും ശേഖറുമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ശാല്‍പ റാവു ആണ് ഗായിക. സ്പാനിഷ് വരികളിലൂടെയാണ് ഗാനം തുടങ്ങുന്നത്. ഇത് എഴുതിയിരിക്കുന്നത് വിശാല്‍ ദദ്ലാനിയാണ്. ഏറെ നാളുകള്‍ക്കു ശേഷം റൊമാന്‍റിക് ലുക്കിലുള്ള ഷാരുഖിന്‍റെ വരവ് ആരാധകര്‍ ആഘോഷമാക്കുകയാണ്.

മണിക്കൂറുകള്‍ക്കുള്ളില്‍. 24 ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്. ദീപികയുടേയും ഷാരുഖിന്‍റെയും കെമിസ്ട്രിയേയും പുകഴ്ത്തുന്നവരുണ്ട്. ആക്ഷന്‍ ത്രില്ലറായി റിലീസ് ചെയ്യുന്ന പത്താനില്‍ ജോണ്‍ എബ്രഹാമും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിദ്ദാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്തവര്‍ഷം ജനുവരി 25 നാണ് റിലീസ് ചെയ്യുക.


വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T

15 കാരന്‍റെ ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങി 

കോഴിക്കോട്: ജനനേന്ദ്രിയത്തിൽ സ്റ്റീൽ മോതിരം കുടുങ്ങിയ 15 കാരന് രക്ഷകരായി അഗ്നിരക്ഷാ സേന. ഫറോക്ക് സ്വദേശിയായ കുട്ടിയാണ് യു ടൂബ് വീഡിയോ അനുകരിച്ച് ജനനേന്ദ്രിയത്തിൽ മോതിരം കയറ്റിയത്.

ഗുരുതരാവസ്ഥയിലായ കുട്ടിയുടെ ജീവൻ തന്നെ അപകടത്തിലാകുന്ന സ്ഥിതിയിലായിരുന്നു. മോതിരം കുടുങ്ങിയതോടെ വേദന കൊണ്ട് പുളഞ്ഞ കുട്ടിയെ വീട്ടുകാരാണ് കോഴിക്കോട് മെഡിക്കൽ കോളെജിലെത്തിച്ചത്. അത്യാഹിത വിഭാഗത്തില്‍ കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ അഗ്‌നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.  

വിവരമറിഞ്ഞെത്തിയ വെള്ളിമാടുകുന്ന് അഗ്‌നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥര്‍ പ്രത്യേക ഫ്‌ളക്‌സിബിള്‍ ഷാഫ്റ്റ് ഗ്രേഡര്‍ ഉപയോഗിച്ച് ജനനേന്ദ്രിയത്തില്‍ കുടുങ്ങിയ സ്റ്റീല്‍മോതിരം മുറിച്ചെടുത്തു. വിദഗ്ധ ഡോക്ടര്‍മാരുടെ സഹായ സഹകരണത്തോടെയായിരുന്നു മോതിരം  മുറിച്ചെടുത്തത്. 

ചെറിയ മോതിരം കുടുങ്ങിയതോടെ ജനനേന്ദ്രിയമാകെ വീര്‍ത്ത് തടിച്ച നിലയിലായിരുന്നു. ഏറെ പണിപ്പെട്ടാണ് അതി സൂഷ്മതയോടെ അഗ്‌നിശമന സേനാഅംഗങ്ങങ്ങളും ഡോക്റ്റര്‍മാരും രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫ്‌ളക്‌സിബിള്‍ ഷാഫ്റ്റ് ഗ്രേഡര്‍ ഉപയോഗിച്ച് മോതിരം മുറിക്കുമ്പോള്‍   ഡോക്ടര്‍മാര്‍ സിറിഞ്ചിലൂടെ വെള്ളം പമ്പുചെയ്ത് ഉപകരണം ചൂടാകാതെ ശ്രദ്ധിച്ചു. 

മോതിരം എങ്ങനെ കുടുക്കി എന്ന് പലതവണ ചോദിച്ചപ്പോള്‍ കുട്ടി പറഞ്ഞ മറുപടി രസകരമായിരുന്നു. മൊബൈല്‍ ഫോണില്‍ യൂട്യൂബ് വീഡിയോകള്‍ കണ്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ഇങ്ങനെ ചെയ്തതെന്നാണ് കുട്ടി ആശുപത്രി അധികൃതരോട് പറഞ്ഞത്. 

Share it:

bollywood

Entertainment

Post A Comment: