മുംബൈ: രണ്ടുതവണ വിവാഹം കഴിക്കുക... രണ്ടു തവണയും ഭർത്താവ് മരിക്കുക..... വിധിയുടെ വിളയാട്ടത്തെ നേരിട്ട വ്യക്തിയാണ് ഹിന്ദി സിനിമയിലെ മുൻകാല നായിക ലീന ചന്ദവർക്കർക്കുള്ളത്.
1970കളിൽ ഹിന്ദി സിനിമകളിലെ പ്രശസ്ത നടിമാരിൽ ഒരാളായിരുന്നു ലീന ചന്ദവർക്കർ. ആട്ടവും പാട്ടുമായി സിനിമയിൽ തിളങ്ങി നിന്ന താരത്തിനു പക്ഷേ വ്യക്തി ജീവിതം അത്ര സുഖമുള്ളതായിരുന്നില്ല.
വ്യവസായിയായ സിദ്ധാര്‍ഥ് ബന്ദോര്‍ക്കറിന്‍റെ ഭാര്യാകുമ്പോള്‍, കരിയറിന്‍റെ പരകോടിയില്‍ എത്തിയിരുന്നു ലീന. ഗോവ മുഖ്യമന്ത്രിയായ ദയാനന്ദ് ബന്ദോര്‍ക്കറിന്‍റെ മകനായിരുന്നു അദ്ദേഹം. 1975ല്‍ പനാജിയില്‍ വച്ചുനടന്ന ഗംഭീര ചടങ്ങിലായിരുന്നു അവരുടെ വിവാഹം.
ലീനയുടെ ഈ വിവാഹ ജീവിതം നീണ്ടുനിന്നത് കേവലം 11 ദിവസങ്ങള്‍ മാത്രമായിരുന്നു. തന്‍റെ കൈത്തോക്ക് വൃത്തിയാക്കുന്നതിനിടെ, അബദ്ധത്തില്‍ വെടിപൊട്ടിയതാണ് സിദ്ധാര്‍ത്ഥിന്‍റെ മരണം.
ഈ സംഭവത്തിന് ശേഷം നീണ്ട 11 മാസക്കാലം ചികിത്സയില്‍ കഴിഞ്ഞ ശേഷം അദ്ദേഹം മരണമടഞ്ഞു. 1976ല്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ മരണം. തന്‍റെ 26-ാം വയസില്‍ ലീന ചന്ദവര്‍ക്കര്‍ വിധവയായി. എന്നിരുന്നാലും ഗായകന്‍ കിഷോര്‍ കുമാറിന്‍റെ ഭാര്യയായി അവര്‍ മറ്റൊരു ജീവിതമാരംഭിച്ചു.
ലീനയെ സംബന്ധിച്ചടുത്തോളം സിദ്ധാര്‍ത്ഥിന്‍റെ മരണശേഷം വേഗത്തിലെ തിരിച്ചുവരവ് സാധ്യമായിരുന്നില്ല. ഭര്‍ത്താവു മരിച്ച മകളെ അച്ഛനമ്മമാര്‍ അവരുടെ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നു.
പക്ഷെ നാട്ടുകാര്‍ ജാതകദോഷക്കാരി എന്ന് ലീനയെ അധിക്ഷേപിച്ചു. അവരുടെ ജാതകപ്രശ്‌നമാണ് ഭര്‍ത്താവിന്‍റെ മരണകാരണം എന്ന് നാട്ടുകാര്‍ വിധിച്ചു. കുറച്ചുകാലങ്ങള്‍ക്ക് ശേഷം പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള ചിത്രങ്ങളില്‍ അഭിനയിക്കാനായി ലീന മുംബൈയിലേക്ക് മടങ്ങി. കിഷോര്‍ കുമാര്‍ സംവിധാനം ചെയ്ത പ്യാര്‍ അജ്‌നബി ഹേ ഷൂട്ടിങ്ങിനിടെ കിഷോര്‍ കുമാര്‍ ലീനയുമായി പ്രണയത്തിലായി
കിഷോര്‍ കുമാറിന്‍റെ പ്രണയാഭ്യര്‍ത്ഥന സ്വീകരിക്കാന്‍ ലീന തുടക്കത്തില്‍ വിസമ്മതിച്ചിരുന്നു. കിഷോര്‍ അതിനോടകം മൂന്നു തവണ വിവാഹം ചെയ്ത വ്യക്തിയായതിനാല്‍, ഈ ബന്ധം തന്‍റെ പിതാവ് അംഗീകരിക്കുമോ എന്നായിരുന്നു ലീനയുടെ സംശയം. എന്നാല്‍, പാട്ടുംപാടി തന്‍റെ ഭാവി അമ്മായിയച്ഛനെ വശത്താക്കാന്‍ കിഷോ കുമാറിന് കഴിവുണ്ടായിരുന്നു.
ലീന ഗര്‍ഭിണിയായ ശേഷമാണ് ഇവരുടെ വിവാഹം നടന്നത് എന്നൊരു പ്രത്യേകതയുമുണ്ട്. കിഷോര്‍ കുമാര്‍ താലിചാര്‍ത്തുമ്പോള്‍ ലീന ഏഴുമാസം ഗര്‍ഭിണിയായിരുന്നു. 1980ലായിരുന്നു ഈ വിവാഹം. ലീനക്കും കിഷോറിനും രണ്ടു വിവാഹങ്ങള്‍ നടന്നതായിരുന്നു ഇതിന് കാരണം. ഒരു രജിസ്റ്റര്‍ വിവാഹവും മറ്റൊന്ന് ആചാര പ്രകാരമുള്ള ചടങ്ങുകളോടെ നടന്ന വിവാഹവുമാണ്.
ഈ ബന്ധം നീണ്ടത് കേവലം ഏഴു വര്‍ഷങ്ങള്‍ മാത്രമാണ്. രണ്ടാം വട്ടവും വൈധവ്യം ലീനയുടെ ജീവിതത്തില്‍ കടന്നുവന്നു. 1987ല്‍ ഹൃദയാഘാതം മൂലം കിഷോര്‍ കുമാര്‍ അന്തരിച്ചു. മരണ ദിവസത്തെ ഭര്‍ത്താവിന്‍റെ അവസാന നിമിഷങ്ങളെ കുറിച്ച് ലീന പിന്നീടൊരിക്കല്‍ തുറന്ന് സംസാരിച്ചിരുന്നു
മരണദിവസം അദ്ദേഹം നന്നായി വിളറിയിരുന്നു എന്ന് ലീന ഓര്‍ക്കുന്നു. കൂടുതല്‍ സമയം അഗാധമായ ഉറക്കത്തിലുമായിരുന്നു. ലീന അരികിലെത്തിയതും, തന്നെ കാണുമ്പോള്‍ ഭയമുണ്ടോ എന്ന് ഭര്‍ത്താവ് ലീനയോടു ചോദിക്കുകയും ചെയ്തു.
അന്ന് വൈകുന്നേരം മുറിയില്‍ നിന്നും ഒരു ശബ്ദം കേട്ടതായി ലീന. അദ്ദേഹം നിലത്തു വീണു. പരിഭ്രമിച്ച ലീന ഡോക്ടറെ വിളിക്കാന്‍ ശ്രമിച്ചു. ലീനയെ തടഞ്ഞ കിഷോര്‍ കുമാര്‍ അവിടെ മരിച്ചുവീണു. രണ്ടാം വട്ടവും വിധവയാകുമ്പോള്‍ ലീനയ്ക്ക് 36 വയസായിരുന്നു പ്രായം
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: