മുംബൈ: ആരാധകർ കാത്തിരിക്കുന്ന രൺബീർ കപൂർ രശ്മിക മന്ദാന ചിത്രം ആനിമലിന്‍റെ ഏറ്റവും പുതിയ അപ്‌ഡേഷൻ പുറത്ത്. ഇരുവരുടെയും ലിപ് ലോക്ക് ചിത്രം ഉൾപ്പെടുത്തിയാണ് ചിത്രത്തിന്‍റെ അപ്ഡേഷൻ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.
നാളെ ചിത്രത്തിലെ ഗാനം പുറത്തുവിടുമെന്നാണ് അപ്‌ഡേറ്റ്. സന്ദീപ് റെഡ്ഡി വങ്കയുടെ സംവിധാനത്തിലുള്ള ചിത്രത്തിന്‍റെ പോസ്റ്ററില്‍ രണ്‍ബിര്‍ കപൂറിന്‍റെയും രശ്മിക മന്ദാനയുടെയും ലിപ്‌ലോക്കിന്‍റെ ഫോട്ടോ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗയുടേതായി എത്തുന്ന ചിത്രമാണ് ആനിമൽ. ഛായാഗ്രാഹണം അമിത് റോയ് ആണ്. ആനിമലിനായി ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വര്‍ സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ ബോബി ഡിയോള്‍, ത്രിപ്തി ദിമ്രി, ശക്തി കപൂര്‍, സുരേഷ് ഒബ്‌റോയ്, ബാബ്‌ലൂ, സിദ്ധാന്ത് തുടങ്ങി ഒട്ടേറെ താരങ്ങളും കഥാപാത്രങ്ങളാകുന്നു.
രണ്‍ബിര്‍ കപൂറിന്റെ ജോഡിയായിട്ട് തന്നെയാണ് ചിത്രത്തില്‍ രശ്മിക മന്ദാന എത്തുക. അനില്‍ കപൂറും ഒരു പ്രധാനപ്പെട്ട കഥാപാത്രമായിവേഷമിടുന്നു. ടീ സീരീസിന്‍റെയും ഭദ്രകാളി പിക്‌ചേഴ്‌സിന്‍റെയും ബാനറിലാണ് നിര്‍മാണം.
#HuaMain #Ammayi #Neevaadi #OhBhaale #Pennaale
Music by @jam8studio
Song Out on 11th October ❤️#Animal1stSong#Animal #AnimalTheFilm #AnimalOn1stDec@AnimalTheFilm @AnilKapoor #RanbirKapoor @iamRashmika @thedeol @tripti_dimri23 @imvangasandeep #BhushanKumar @VangaPranay… pic.twitter.com/BhUbXOia6C
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6
1500 ഹമാസ് ഭീകരരുടെ മൃതദേഹങ്ങൾ ഇസ്രയേലിൽ ചിതറി കിടക്കുന്നു
ജറുസലേം: അപ്രതീക്ഷിതമായ ഹമാസ് ആക്രമണത്തിൽ വിറങ്ങലിച്ചെങ്കിലും ശക്തമായ തിരിച്ചടി നൽകികൊണ്ടാണ് ഇസ്രയേൽ ഇപ്പോൾ തിരിച്ചു വന്നിരിക്കുന്നത്. ഗാസ മുനമ്പിൽ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയുള്ള ഇസ്രയേൽ പോരാട്ടം തുടരുകയാണ്.
ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്‍റെ 475 റോക്കറ്റ് സംവിധാനങ്ങളും 73 കമാന്‍ഡ് സെന്‍ററുകളും തകര്‍ന്നിട്ടുണ്ട്. അതിനിടെ അതിര്‍ത്തി കടന്ന് ഇസ്രായേലിലേക്ക് പ്രവേശിച്ച 1500 ഹമാസ് ഭീകരര്‍ കൊല്ലപ്പെട്ടതായി വ്യക്തമാക്കി ഇസ്രായേല്‍ മാധ്യമങ്ങള്‍ രംഗത്തെത്തി.
ഏകദേശം 1500 പലസ്തീന്‍ ഭീകരരുടെ മൃതദേഹങ്ങള്‍ ഇസ്രായേല്‍ പ്രദേശത്ത് ചിതറിക്കിടക്കുന്നതായി ഇസ്രായേലി ടിവി ചാനലായ `13 ന്യൂസ്´ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച രാവിലെ മുതല്‍ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയ നൂറുകണക്കിന് ഹമാസ് അംഗങ്ങളെയും പലസ്തീന്‍ ഇസ്ലാമിക് ജിഹാദിസ്റ്റ് തോക്കുധാരികളെയും സൈന്യം വധിച്ചതായി ഇസ്രായേല്‍ പ്രതിരോധ സേന വ്യക്തമാക്കി.
ഗാസയില്‍ ഹമാസ് ഭീകരര്‍ ഉപയോഗിച്ചിരുന്ന 23 കെട്ടിടങ്ങളും ഇസ്രായേല്‍ ആക്രമിച്ചു. ഇതിന് പുറമെ ഹമാസിന്‍റെ 22 ഭൂഗര്‍ഭ താവളങ്ങളും ഇസ്രായേല്‍ സൈന്യം തകര്‍ത്തിട്ടുണ്ട്.
ശനിയാഴ്ചയാണ് അപ്രതീക്ഷിതമായി ഗാസ മുനമ്പില്‍ നിന്ന് ആയിരക്കണക്കിന് റോക്കറ്റുകള്‍ ഉപയോഗിച്ച് ഹമാസ് ഇസ്രായേലിനെതിരെ ആക്രമണം അഴിച്ചുവിട്ടത്. ആക്രമത്തില്‍ 900 ഓളം ഇസ്രായേലി പൗരന്മാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതില്‍ 11 അമേരിക്കന്‍ പൗരന്മാരും ഉള്‍പ്പെടുന്നുണ്ട്. ഇതിന് പിന്നാലെ യുദ്ധം ആരംഭിച്ചതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിക്കുകയായിരുന്നു.
ഇസ്രായേലിന്‍റെ മൂന്ന് സേന വിഭാഗങ്ങളും ഹമാസിനെതിരായ ആക്രമണത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇസ്രായേല്‍ വ്യോമസേന ഹമാസിന്‍റെ തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ ബോംബാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്.
Post A Comment: