www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1950) Idukki (1880) Mostreaded (1617) Crime (1473) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (139) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Filter for Tap

ഓട്ടത്തിനിടെ ഹൃദയാഘാതം; വാഹനം ഇടിച്ചു നിർത്തി: പിന്നാലെ ഡ്രൈവർ മരിച്ചു

Share it:



ആലപ്പുഴ: ഓടിക്കുന്നതിനിടെ ഹൃദയാഘാതം വന്നതിനു പിന്നാലെ കെ.എസ്.ആർ.ടി.സി ഡ്രൈവർ ബസ് ഇടിച്ചു നിർത്തി. യാത്രക്കാരെ സുരക്ഷിതമാക്കിയതിനു പിന്നാലെ മരണത്തിനു കീഴടങ്ങി ഡ്രൈവർ. മാവേലിക്കര ഡിപ്പോയിലെ ഡ്രൈവര്‍ സി. പ്രദീപിനെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം മരണത്തിനു കീഴടങ്ങുകയായിരുന്നു. 

മാവേലിക്കര നടക്കാവില്‍ രാവിലെ ഒമ്പതോടെയായിരുന്നു അപകടം. പത്തനംതിട്ടയില്‍ നിന്ന് മാവേലിക്കരയിലേക്ക് വരികയായിരുന്നു കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസ്. ബസ് ഓടിക്കുന്നതിനിടെ അസ്വസ്ഥത തോന്നിയ പ്രദീപ് ഉടന്‍ തന്നെ സമീപത്തെ കടയിലേക്ക് വാഹനം ഇടിച്ചുനിര്‍ത്തുകയായിരുന്നു. മതില്‍ തകര്‍ന്നു. പ്രദീപിന്‍റെ സമയോചിതമായ ഇടപെടലില്‍ യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഓടിക്കൂടിയ നാട്ടുകാരാണ് പ്രദീപിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അപകടമുണ്ടായി ഒരു മണിക്കൂര്‍ പിന്നീടും മുമ്പേ പ്രദീപ് വിട പറയുകയായിരുന്നു.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

Share it:

Kerala

Post A Comment: