www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2008) Idukki (1926) Mostreaded (1617) Crime (1489) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

കട്ടപ്പനയിൽ വീട് കയറി ആക്രമണം; നാല് പേർ അറസ്റ്റിൽ

Share it:



ഇടുക്കി: കട്ടപ്പനയിൽ യുവതിയെയും മകനെയും വീട് കയറി ആക്രമിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. കട്ടപ്പന പാറക്കടവിലെ അപ്പാർട്ട്മെന്‍റിൽ താമസിക്കുന്ന യുവതിയെയും ഇവരുടെ 12 വയസുള്ള മകനെയും ബന്ധുവിനെയുമാണ് ആക്രമിച്ചത്.

സംഭവത്തിൽ പാറക്കടവ് സ്വദേശികളായ ചെന്നായ്ക്കല്‍ ദീപു ഉണ്ണികൃഷ്ണന്‍(46), ചാണശേരില്‍ സുജിത്ത്മോന്‍ സുരേഷ്(28), ചാണശേരില്‍ ബിനീഷ് ബാബു(36), മേലേക്കുളത്ത് രാഹുല്‍ രാജന്‍(30) എന്നിവരെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്‌തത്.

യുവതിയുടെ മകൻ ഫുട്ബോൾ കളിച്ചപ്പോൾ ബോൾ പ്രതികളിൽ ഒരാളായ ദീപുവിന്‍റെ താമസ സ്ഥലത്തെ ഡിഷിൽ തട്ടിയതാണ് തർക്കത്തിന് കാരണം. ബോൾ തട്ടിയതോടെ സിഗ്നൽ നഷ്ടമായെന്ന് പറഞ്ഞാണ് ആക്രമണത്തിനു കാരണമായത്. 

യുവതിയുടെ വീട്ടിലെത്തിയ കുടുംബ സുഹൃത്തിനും മർദനമേറ്റു. മൂവരെയും മര്‍ദിക്കുകയും യുവതിയുടെ വസ്ത്രം വലിച്ചുകീറുകയും ചെയ്തു. ഇവരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് നാലുപേരെ അറസ്റ്റു ചെയ്ത് റിമാന്‍റ് ചെയ്തു. കേസിൽ കൂടുതൽ പേർ പിടിയിലാകാനുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


Share it:

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light