ആലപ്പുഴ: വീടിന്‍റെ അടുക്കളയിൽ വയോധികയെ മറവു ചെയ്‌ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. തുറവൂർ മനക്കോടം സ്വദേശിനി രാധ (75)യാണ് മരിച്ചത്. ഇവരുടെ മകൻ ഗിരീഷാണ് മൃതദേഹം അടുക്കളയിൽ കുഴിച്ചിട്ടത്. ഇയാളെ പൊലീസ് കസ്റ്റഡിിയലെടുത്തിട്ടുണ്ട്.
സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നാട്ടുകാരുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തും. ഭക്ഷണവുമായി ചെന്നപ്പോൾ അമ്മ അനക്കമില്ലാതെ കിടക്കുകയായിരുന്നുവെന്നും തുടർന്ന് കുഴിച്ചിടുകയായിരുന്നുവെന്നുമാണ് ഗിരീഷ് പറയുന്നത്.
ഗിരീഷിനോട് പിണങ്ങി ഭാര്യ മറ്റൊരിടത്താണ് കഴിയുന്നത്. ഗിരീഷ് ഇവിടെയെത്തി മക്കളോട് അമ്മൂമ്മ മരിച്ചുപോയെന്ന് അറിയിച്ചു. മടങ്ങി വരുന്ന വഴിയിൽ മൺവെട്ടി വാങ്ങിക്കൊണ്ടുവരികയും മൃതദേഹം കുഴിച്ചിട്ട ശേഷം മുകളിൽ അടുപ്പുകല്ല് വക്കുകയുമായിരുന്നു.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
എസ്ഐആറിൽ പേരുണ്ടോയെന്ന് പരിശോധിക്കാം
തിരുവനന്തപുരം: എസ്ഐആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഒൻപത് ലക്ഷത്തോളം പേർ പട്ടികയിൽ നിന്നും പുറത്ത്. 2.69 കോടി വോട്ടര്‍മാരാണ് പട്ടികയിൽ ഉൾപ്പെട്ടത്. 8,97,211 പേര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായി. ഇനിയും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന ദിവസം വരെ പേര് ചേര്‍ക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടര്‍ ഐഡി നമ്പര്‍, പേര്, ബന്ധുവിന്‍റെ പേര്, മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാം.
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാം
https://electoralsearch.eci.gov.in/ എന്ന വെബ്‌സൈറ്റില്‍ നിങ്ങളുടെ വോട്ടര്‍ ഐഡി നമ്പര്‍ ഉപയോഗിച്ചോ, പേര്, ബന്ധുവിന്‍റെ പേര്, ജനന തീയതി/ വയസ് ഉപയോഗിച്ചോ, മൊബൈല്‍ ഉപയോഗിച്ചോ പരിശോധിക്കാവുന്നതാണ്.
കൂടാതെ പ്രത്യേക തീവ്ര പുതുക്കല്‍ 2026ന്‍റെ ബൂത്ത് തല വോട്ടര്‍ പട്ടിക പരിശോധിക്കാവുന്നതാണ്. അതിനായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.ceo.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന Kerala SIR Final Electoral Roll 2026 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌തോ അല്ലെങ്കില്‍ https://voters.eci.gov.in/download eroll?stateCode=511 എന്ന വെബ് പോര്‍ട്ടല്‍ വഴിയോ പരിശോധിക്കാം.
അതേസമയം രാജ്യവ്യാപകമായി വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം (എസ്‌ഐആര്‍ ) നടപ്പിലാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി കൂടുതല്‍ സംസ്ഥാനങ്ങളില്‍ നടപടികള്‍ ആരംഭിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചു.

Post A Comment: