ഇടുക്കി: പ്ലസ് ടു വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ 44 കാരൻ അറസ്റ്റിൽ. ഇടുക്കി ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ് അറസ്റ്റ്.
കിഴക്കേമാട്ടുക്കട്ട ചേറോലിക്കൽ സിനോജിനെ(44)യാണ് ഉപ്പുതറ പൊലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്‌തത്. പെൺകുട്ടിയുടെ പരാതിയിലാണ് നടപടി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്‌തു.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
എസ്ഐആറിൽ പേരുണ്ടോയെന്ന് പരിശോധിക്കാം
തിരുവനന്തപുരം: എസ്ഐആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഒൻപത് ലക്ഷത്തോളം പേർ പട്ടികയിൽ നിന്നും പുറത്ത്. 2.69 കോടി വോട്ടര്‍മാരാണ് പട്ടികയിൽ ഉൾപ്പെട്ടത്. 8,97,211 പേര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായി. ഇനിയും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന ദിവസം വരെ പേര് ചേര്‍ക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടര്‍ ഐഡി നമ്പര്‍, പേര്, ബന്ധുവിന്‍റെ പേര്, മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാം.
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാം
https://electoralsearch.eci.gov.in/ എന്ന വെബ്‌സൈറ്റില്‍ നിങ്ങളുടെ വോട്ടര്‍ ഐഡി നമ്പര്‍ ഉപയോഗിച്ചോ, പേര്, ബന്ധുവിന്‍റെ പേര്, ജനന തീയതി/ വയസ് ഉപയോഗിച്ചോ, മൊബൈല്‍ ഉപയോഗിച്ചോ പരിശോധിക്കാവുന്നതാണ്. കൂടാതെ പ്രത്യേക തീവ്ര പുതുക്കല്‍ 2026ന്‍റെ ബൂത്ത് തല വോട്ടര്‍ പട്ടിക പരിശോധിക്കാവുന്നതാണ്.
അതിനായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.ceo.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന Kerala SIR Final Electoral Roll 2026 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌തോ അല്ലെങ്കില്‍ https://voters.eci.gov.in/download eroll?stateCode=511 എന്ന വെബ് പോര്‍ട്ടല്‍ വഴിയോ പരിശോധിക്കാം.
അതേസമയം രാജ്യവ്യാപകമായി വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം (എസ്‌ഐആര്‍ ) നടപ്പിലാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി കൂടുതല്‍ സംസ്ഥാനങ്ങളില്‍ നടപടികള്‍ ആരംഭിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചു.

Post A Comment: