www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1972) Idukki (1901) Mostreaded (1617) Crime (1483) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

യുവതിയുടെ മരണം; ഭർത്താവ് അറസ്റ്റിൽ

Share it:



ഇടുക്കി: വിവാഹം കഴിഞ്ഞ് മൂന്നു വർഷം മാത്രം പിന്നിട്ട യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മൂന്നാർ ചിന്നക്കനാലിൽ നേതാജി കോളനിയിലെ കൗസല്യ മരിച്ച സംഭവത്തിലാണ് ഭർത്താവ് ഗുണ്ടുമല ഡിവിഷൻ നേതാജി കോളനിയിലെ രാജു മുരുകൻ അറസ്റ്റിലാകുന്നത്.

പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടും ബന്ധുക്കളുടെ മൊഴികളും ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ചതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജനുവരി 27 നാണ് കൗസല്യ ജീവനൊടുക്കിയത്. 

സംഭവത്തിന് പിന്നാലെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ കുറച്ച് കാലമായി കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഭര്‍ത്താവിന്‍റെ ശാരീരികവും മാനസികവുമായി നിരന്തര പീഡനങ്ങളാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. 

സംഭവത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലും കൗസല്യ ശാരീരിക പീഡനങ്ങള്‍ക്ക് ഇരയായിരുന്നുവെന്ന് വ്യക്തമായതോടെയാണ് രാജു മുരുകനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്‌തു. 

(ശ്രദ്ധിക്കുക... ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


Share it:

Idukki

Post A Comment: