ഇടുക്കി: നെടുങ്കണ്ടം എഴുകുംവയലിൽ മാതാപിതാക്കളെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി മകന്‍റെ ക്രൂരത. വെള്ളിയാഴ്ച്ച രാത്രിയിലാണ് നാടിനെ നടുക്കിയ സംഭവം. എഴുകുംവയൽ പാറത്തറയിൽ അപ്പച്ചൻ എന്നു വിളിക്കുന്ന ആന്‍റണി (55), ഭാര്യ വത്സമ്മ (50 എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്.
ഇവരുടെ മകൻ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഹരിക്ക് അടിമയായ അജീഷ് ഡീ അഡിഷൻ സെന്‍ററിൽ അടക്കം കിടന്നിട്ടുണ്ട്. പതിവായി ഇയാൾ മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടായിരുന്നു. സംഭവ സമയത്തും സമീപവാസികൾ വീട്ടിൽ നിന്നും ബഹളം കേട്ടെങ്കിലും പതിവ് വഴക്കായിരിക്കുമെന്നാണ് കരുതിയത്.
രാത്രിയിൽ അജീഷ് തന്നെ സമീപത്തെ സുഹൃത്തിനെ വിളിച്ച് താൻ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയെന്ന് പറയുകയായിരുന്നു. സുഹൃത്ത് നാട്ടുകാരുമായി എത്തിയപ്പോൾ കൈയിൽ കത്തിയുമായി നിൽക്കുന്ന അജീഷിനെയാണ് കണ്ടത്.
തുടർന്ന് നാട്ടുകാരും സമീപത്തെ പള്ളി വികാരിയും ചേർന്ന് പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി അജീഷിനെ കീഴടക്കുകയുമായിരുന്നു. പിന്നീട് വീട്ടിൽ കയറി നോക്കിയപ്പോഴാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയിൽ കാണുന്നത്.
ഇരുവരുടെയും ശരീരത്തിൽ നിരവധി തവണ വെട്ടിയതും കുത്തിയുമായുള്ള പാടുകളുണ്ട്. സംഭവം നടന്ന വീടും പരിസരവും പൊലീസ് സീൽ ചെയ്‌തു. അജീഷിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്‌താൽ മാത്രമേ എന്തിനായിരുന്നു കൊലപാതകമെന്ന കാര്യത്തിൽ വ്യക്ത വരികയുള്ളു. സംഭവം നടക്കുമ്പോൾ ഇവർ മൂന്നു പേർ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു.
പ്രതിക്ക് ഡീ അഡിഷൻ സെന്‍ററിൽ ചികിത്സ നൽകിയ ശേഷമായിരിക്കും ചോദ്യം ചെയ്യലെന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രതിയുടെ കൈക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിന് ചികിത്സ ലഭ്യമാക്കും. ശനിയാഴ്ച്ച ഫൊറൻസിക് സംഘം അടക്കം സംഭവം നടന്ന വീട്ടിലെത്തും.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
ഓണത്തിന് വീട്ടിലുണ്ടാക്കിയ ഏത്തക്ക ഉപ്പേരി കഴിച്ചാലോ.... ഇന്ത്യയിൽ എവിടെയും കൊറിയർ ലഭിക്കും...

Post A Comment: