www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2031) Idukki (1946) Mostreaded (1617) Crime (1506) National (1258) Entertainment (858) world (450) Viral (447) Video (362) Health (212) Gallery (163) mollywood (161) Gulf (146) sports (143) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (29) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

സർക്കാർ സ്‌കൂളിൽ വിദ്യാർഥികളുടെ പരസ്യ മദ്യപാനം

Share it:



ചെന്നൈ: സർക്കാർ സ്കൂളിൽ യൂണിഫോമിൽ വിദ്യാർഥികളുടെ പരസ്യ മദ്യപാനം. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ തക്കലൈ സർക്കാർ ഹയർസെക്കന്‍ററി സ്കൂളിലെ ദൃശ്യങ്ങൾ പുറത്തു വന്നതിനുപിന്നാലെ പ്രിൻസിപ്പലിനെ സ്ഥലം മാറ്റി.

വിദ്യാര്‍ഥികള്‍ ക്ലാസ് മുറിക്കുള്ളില്‍ മദ്യപിക്കുന്നതായുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കന്യാകുമാരി കളക്ടര്‍ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പരീക്ഷകള്‍ക്കായുള്ള പ്രത്യേക പരിശീലന ക്ലാസുകള്‍ക്ക് ശേഷമാണ് ഈ സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

ഓഗസ്റ്റ് ഒന്നിന് നടന്ന പ്രത്യേക ക്ലാസിന് ശേഷം ക്ലാസ് മുറിയിലിരുന്ന് വിദ്യാര്‍ഥികള്‍ മദ്യപിക്കുന്നത് വീഡിയോയില്‍ കാണാം. പുറത്തുനിന്ന് കൊണ്ടുവന്ന സാധനങ്ങളെക്കുറിച്ചും മദ്യത്തെക്കുറിച്ചും വിദ്യാര്‍ഥികള്‍ സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മറ്റൊരു വിദ്യാര്‍ഥി പകര്‍ത്തിയ ഈ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ, സ്‌കൂളിലെ പ്രിന്‍സിപ്പലായ പ്രമീള ഇവാഞ്ചലിനെ നാഗര്‍കോവിലിലെ വടശേരി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് സ്ഥലം മാറ്റി. വീഡിയോ ചിത്രീകരിച്ച തീയതി, അതിലുള്ളവര്‍ അതേ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തന്നെയോ, ക്യാമ്പസിനുള്ളിലേക്ക് മദ്യം എങ്ങനെ എത്തി, അധ്യാപകരുടെയോ സ്‌കൂള്‍ അധികൃതരുടെയോ ഭാഗത്തുനിന്ന് മേല്‍നോട്ടത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടോ എന്നീ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Share it:

National

Post A Comment:

Portable Mini Air Cooler Fan with LED Light