കൊച്ചി: ഉദ്യോഗാർഥികൾക്ക് വൻ അവസരവുമായി കൊച്ചിൻ ഷിപ് യാർഡ്. ഗ്രാജ്വേറ്റ് അപ്രന്‍റീസ്, ടെക്‌നീഷ്യന്‍ (ഡിപ്ലോമ) അപ്രന്‍റീസ് തസ്തികകളില്‍ ആയി 139 ഒഴിവുകളാണ് ഉള്ളത്.
ഒരു വര്‍ഷമാണ് പരിശീലന കാലാവധി. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സ്‌റ്റൈപ്പന്‍റ് ലഭിക്കും. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ ഒന്ന്.
ഗ്രാജ്വേറ്റ് അപ്രന്‍റീസ് ഒഴിവുകള്‍
മെക്കാനിക്കല്‍ എഞ്ചിനീയറിങ്: 22 സീറ്റുകള്‍
ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്: 12 സീറ്റുകള്‍
സിവില്‍ എഞ്ചിനീയറിങ്: 6 സീറ്റുകള്‍
ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്: 5 സീറ്റുകള്‍
കംപ്യുട്ടര്‍ സയന്‍സ് / ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി: 4 സീറ്റുകള്‍
ഫയര്‍ & സേഫ്റ്റി എഞ്ചിനീയറിങ്: 4 സീറ്റുകള്‍
മറൈന്‍ എഞ്ചിനീയറിങ്: 4 സീറ്റുകള്‍
നേവല്‍ ആര്‍ക്കിടെക്ചര്‍ & ഷിപ്പ്ബില്‍ഡിങ്: 4 സീറ്റുകള്‍
ഡിപ്ലോമ അപ്രന്‍റീസ്
മെക്കാനിക്കല്‍ എഞ്ചിനീയറിങ്: 23 സീറ്റുകള്‍
ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്: 15 സീറ്റുകള്‍
സിവില്‍ എഞ്ചിനീയറിങ്: 13 സീറ്റുകള്‍
കൊമേഴ്‌സ്യല്‍ പ്രാക്ടീസ് : 10 സീറ്റുകള്‍
ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്: 8 സീറ്റുകള്‍
കംപ്യുട്ടര്‍ എഞ്ചിനീയറിങ്: 5 സീറ്റുകള്‍
ഇന്‍സ്ട്രുമെന്‍റേഷന്‍ ടെക്‌നോളജി: 4 സീറ്റുകള്‍
ആകെ ഡിപ്ലോമ ഒഴിവുകള്‍: 78 സീറ്റുകള്‍
ഗ്രാജ്വേറ്റ് അപ്രന്‍റീസ്
ആകെ സീറ്റുകള്‍: 61
പ്രതിമാസ സ്‌റ്റൈപ്പന്‍ഡ്: 15,000 രൂപ
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ നേടിയ എഞ്ചിനീയറിങ് ബിരുദം (B.E. / B.Tech).
വിഭാഗങ്ങള്‍: ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍, സിവില്‍, കംപ്യുട്ടര്‍ സയന്‍സ്/ഐടി, ഫയര്‍ & സേഫ്റ്റി, മറൈന്‍, നേവല്‍ ആര്‍ക്കിടെക്ചര്‍
ടെക്‌നീഷ്യന്‍ (ഡിപ്ലോമ) അപ്രന്‍റീസ്
ആകെ സീറ്റുകള്‍: 78.
പ്രതിമാസ സ്‌റ്റൈപ്പന്‍ഡ്: 13,000 രൂപ.
വിഭാഗങ്ങള്‍: ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍, കംപ്യുട്ടര്‍, കൊമേഴ്‌സ്യല്‍ പ്രാക്ടീസ്
എഞ്ചിനീയറിങ് വിഭാഗങ്ങള്‍ക്ക് : ബന്ധപ്പെട്ട വിഷയത്തില്‍ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ അല്ലെങ്കില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള എഞ്ചിനീയറിങ് ഡിപ്ലോമ.
കൊമേഴ്‌സ്യല്‍ പ്രാക്ടീസ് : സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്.
മറ്റ് പ്രധാന നിബന്ധനകള്‍
2022, 2023, 2024, 2025, 2026 വര്‍ഷങ്ങളില്‍ പഠിച്ചിറങ്ങിയവര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. അപേക്ഷകര്‍ കേരളത്തില്‍ സ്ഥിരതാമസക്കാരായവര്‍ (Domicile of Kerala) ആയിരിക്കണം.
മുന്‍പോ നിലവിലോ ഏതെങ്കിലും സര്‍ക്കാര്‍/പൊതുമേഖല/സ്വകാര്യ സ്ഥാപനങ്ങളില്‍ അപ്രന്റീസ്ഷിപ്പ് ചെയ്തവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. തത്തുല്യമായ മറ്റ് യോഗ്യതകള്‍ ഉള്ളവര്‍ അതത് അതോറിറ്റിയില്‍ നിന്നുള്ള തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
തെരഞ്ഞെടുപ്പ് രീതി
അപേക്ഷകരുടെ ബിരുദ/ഡിപ്ലോമ പരീക്ഷകളില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. മാര്‍ക്ക് തുല്യമായി വന്നാല്‍ പ്രായക്കൂടുതല്‍ ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷകള്‍ nats.education.gov.in എന്ന പുതിയ നാഷണല്‍ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് സ്‌കീം (NATS) പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം സന്ദര്‍ശിക്കുക.
https://cochinshipyard.in/uploads/career/afd6b02aeff840cd040835d58aa059b4.pdf
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Post A Comment: