www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2036) Idukki (1949) Mostreaded (1617) Crime (1511) National (1261) Entertainment (859) world (450) Viral (448) Video (362) Health (212) Gallery (163) mollywood (161) Gulf (146) sports (144) Trending (109) business (103) bollywood (90) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (29) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) Fashion (14) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

റോസി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗിനെതിരെ ഗുരുതര ആരോപണങ്ങള്‍

Share it:



തൊടുപുഴ: ഒരു കോളേജിന്‍റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കുകയും പഠനം അംഗീകാരമില്ലാത്ത മറ്റ് സ്ഥാപനങ്ങളില്‍ നടത്തുകയും ചെയ്യുന്നതായി ബംഗളൂരു റോസി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗിനെതിരെ ഗുരുതര ആരോപണം. ബാങ്ക് ലോണ്‍ തട്ടിപ്പും വ്യാജ രേഖകളും ഉള്‍പ്പെടെ ക്രമക്കേടുകള്‍ നടന്നതായും ആക്ഷേപമുണ്ട്. 

ബാങ്ക് വായ്പയ്ക്കായി വ്യാജ രേഖകള്‍ തയ്യാറാക്കുന്നതും, പരീക്ഷാ ക്രമക്കേടുകളും, പഠനത്തില്‍ പങ്കെടുക്കാതെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ്, എം.എസ്.സി നഴ്‌സിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതും ഉള്‍പ്പെടെ വ്യാപകമായ ക്രമക്കേടുകള്‍ നടക്കുന്നതായാണ് ആരോപണം.

റോയല്‍ കോളേജ് ഓഫ് നേഴ്‌സിംഗില്‍ അഡ്മിഷന്‍ എടുക്കുന്ന വിദ്യാര്‍ത്ഥികളെ ഭഗത് കോളേജ് ഓഫ് നേഴ്‌സിംഗ്, സെന്റ് ജോസഫ് കോളേജ് ഓഫ് നേഴ്‌സിംഗ്, ബാംഗ്ലൂര്‍ സിറ്റി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗ്, ഹോളി ഫാമിലി സ്‌കൂള്‍ ഓഫ് നേഴ്‌സിംഗ്, സ്വേത കോളേജ് ഓഫ് നഴ്‌സിംഗ് എന്നിവയില്‍ ഏതെങ്കിലും സ്ഥാപനത്തിലാണ് പഠിപ്പിക്കുന്നതെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. 

റോയല്‍ കോളേജിന്റെ പേരില്‍ ബാങ്ക് വായ്പ എടുക്കുകയും പിന്നീട് വിദ്യാര്‍ത്ഥികളെ മറ്റ് സ്ഥാപനങ്ങളില്‍ പഠിപ്പിക്കുകയും ചെയ്യുന്നതായാണ് ആരോപണം. ഒന്നാം വര്‍ഷ പഠനത്തിന് ശേഷം മറ്റ് കോളേജുകളുടെ പേരില്‍ ലഭിക്കുന്ന മാര്‍ക്ക് ലിസ്റ്റുകളിലെ വിവരങ്ങള്‍ തിരുത്തി വ്യാജ രേഖകള്‍ തയ്യാറാക്കി ബാങ്കുകളില്‍ സമര്‍പ്പിക്കുന്നതായും ആരോപണമുണ്ട്.

ബാങ്കുകളില്‍ സമര്‍പ്പിക്കേണ്ട കത്തുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ റോയല്‍ കോളേജ് അധികൃതര്‍ തന്നെ തയ്യാറാക്കി നല്‍കുന്നതായും പരാതിയില്‍ പറയുന്നു. റെഗുലര്‍ കോഴ്‌സായി പഠിക്കേണ്ട പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ്, എം.എസ്.സി നഴ്‌സിംഗ് കോഴ്‌സുകളിലും ഗുരുതരമായ ക്രമക്കേടുകള്‍ നടക്കുന്നതായാണ് മറ്റൊരു ആരോപണം.

ക്ലാസുകളില്‍ പങ്കെടുക്കാത്തവര്‍ക്ക് പോലും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായും, വിദേശത്തും സ്വദേശത്തും ജോലി ചെയ്യുന്ന ചിലര്‍ വന്‍തുക നല്‍കി ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമാക്കുന്നതായും ആരോപണമുണ്ട്.

ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതായും പരാതിയുണ്ട്. ഇത്തരത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസവും ഭാവിയും പ്രതിസന്ധിയിലാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോപണം.

പരീക്ഷാ ക്രമക്കേടുകളുടെ ആരോപണത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉറപ്പാക്കുന്നതിന് പകരം പരീക്ഷകളില്‍ ക്രമക്കേടുകള്‍ക്ക് അവസരമൊരുക്കുന്നതായും ഇതിനായി വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രത്യേക തുക ഈടാക്കുന്നതായും ആരോപണമുണ്ട്. 

ഈ തട്ടിപ്പിലൂടെ സമാഹരിച്ച പണം കോഴയായി നല്‍കി പുതിയതായി നേഴ്‌സിംഗ് രംഗത്ത് ഗവണ്‍മെന്റ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന പുതിയ ബോഡിയായ National Nursing and Midwifery Council ( NNMC)  തലപ്പത്തേക്ക് എത്താനും ചെയര്‍പേഴ്‌സണ്‍ ശ്രമിക്കുന്നതായി വിവരങ്ങള്‍ ഉണ്ട് വന്‍തുക കോഴ നല്‍കി ഡല്‍ഹി കേന്ദ്രമായി വന്‍ അഴിമതിക്ക് കളമൊരുങ്ങുന്നു.  ഇതിനെതിരെ കേന്ദ് ഏജന്‍സികള്‍ ഉള്‍പ്പടെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് റോസിറോയിലില്‍ ചതിക്കപ്പെട്ട കുട്ടികള്‍.

അഡ്മിഷന്‍ എടുത്ത സ്ഥാപനത്തിന്റെ പേരിലല്ല ചില വിദ്യാര്‍ത്ഥികള്‍ക്ക് പിന്നീട് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതെന്നുംആരോപണമുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ വലിയ തോതില്‍ പണം സമാഹരിച്ച ശേഷം വാഹന വിപണന രംഗത്തേക്കും റോസി റോയല്‍ ഗ്രൂപ്പ് കടന്നിട്ടുണ്ട്. 

പ്രമുഖ വാഹന കമ്പനിയുടെ ഇടുക്കി ജില്ലയിലെ ഡീലര്‍ഷിപ്പാണ് റോസി റോയല്‍ ഗ്രൂപ്പ് സ്വന്തമാക്കിയിരിക്കുന്നത്. റോയല്‍ ലക്‌സി മോട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ തൊടുപുഴയില്‍ സ്ഥാപനം ആരംഭിച്ചു കഴിഞ്ഞു. ലേബര്‍ നിയമങ്ങളെ അട്ടിമറിച്ച് കട്ടപ്പനയിലും ഷോറൂം ആരംഭിക്കാനുള്ള നീക്കങ്ങള്‍ നടക്കുകയാണ്. റോസി

റോയല്‍ ഗ്രൂപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അംഗീകാരമില്ലാത്ത നഴ്‌സിംഗ് കോളേജുകളില്‍ പഠിക്കേണ്ടി വന്ന കുട്ടികളുടെ കയ്യില്‍ നിന്നും ഫീസിനത്തില്‍ പിരിച്ചെടുത്ത വന്‍ തുകയാണ് ഇപ്പോള്‍ വാഹന വിപണന രംഗത്ത് വിനിയോഗിക്കുന്നത്.

നേഴ്‌സിംഗ് പഠനത്തിനായി ബാങ്കുകളില്‍ സമര്‍പ്പിച്ച അഡ്മിഷന്‍ രേഖകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍, കോളേജ് അധികൃതര്‍ നല്‍കിയ കത്തുകള്‍ തുടങ്ങിയ രേഖകള്‍ പരിശോധിച്ച് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമായതിനാല്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ-നഴ്‌സിംഗ് അധികാരികളും ബാങ്കിംഗ് അധികൃതരും സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. 

ഇന്ത്യന്‍ നേഴ്‌സിംഗ് കൌണ്‍സിലിന്റെ അംഗീകാരമില്ലാത്ത കോളേജുകളില്‍ പഠിച്ചിറങ്ങിയ കുട്ടികള്‍ക്ക് കേരള നേഴ്‌സിംഗ് കൌണ്‍സില്‍ രജിസ്‌ടേഷന്‍ നല്‍കാതിരിക്കുകയും, കുട്ടികള്‍ക്ക് കേരളത്തിലെ ഗവണ്‍മെന്റ്  ജോലികള്‍ ഉള്‍പ്പടെയും ഗവണ്‍മെന്റ്  മറ്റ് പ്രൈവറ്റ് സ്ഥാപനങ്ങളില്‍ ജോലിക്ക് അപേക്ഷിക്കാന്‍.

ഇതിനാൽ തന്നെ മോട്ടോർ വാഹന വകുപ്പിലേക്ക് കടന്നിട്ടുള്ള റോസിറോയിലിൻ്റെ ഷോറൂമുകൾക്ക് മുമ്പിൽ ധരണ ഉൾപ്പെടയുള്ള കാര്യങ്ങൾ ആലോചിക്കുന്നതിനായി തൊടുപുഴ, പാലാ, കോട്ടയം, മുവാറ്റുപുഴ, കട്ടപ്പന മേഖലകളിലെ റോസിറോയിനാൽ കബളിക്കപ്പെട്ട വിദ്യാർത്ഥികളുടെ ഒരു മീറ്റിംഗ് ഉടനടി കൂടുവാൻ സാധ്യത ഉണ്ടെന്നും അറിയാൻ കഴിയുന്നു.  മറ്റ് വിശദമായി വാർത്തകൾ അടുത്ത വാർത്തയിൽ.


Share it:

Post A Comment:

Portable Mini Air Cooler Fan with LED Light