കാസർകോട്: റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ വീണ് പരുക്കേറ്റ മൂന്ന് വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. കാസര്‍കോട് സ്വദേശി മുഹമ്മദ് ഐസാന്‍ യൂസഫ് ആണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഓഗസ്റ്റ് ഒൻപതിന് രാത്രിയായിരുന്നു അപകടം ഉണ്ടായത്. മൂടംബയല്‍ ഗ്രാമത്തിലെ സിഗ്നേച്ചര്‍ ഫാംസ് എന്ന റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളിലാണ് കുട്ടി വീണത്.
ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയിലാക്കി. നില ഗുരുതരമായതിനെ തുടര്‍ന്ന് കുട്ടിയെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Post A Comment: